fbwpx
മുല്ലപ്പെരിയാറിൽ പുതിയ ഡാം വരണം; കേരളത്തിൻ്റെ നിലപാടിൽ മാറ്റമില്ല; മന്ത്രി റോഷി അഗസ്റ്റിൻ
logo

ന്യൂസ് ഡെസ്ക്

Last Updated : 15 Aug, 2024 08:26 PM

വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ ഭീതി ജനിപ്പിക്കുന്നതാകരുതെന്നും റോഷി അഗസ്റ്റിൻ

KERALA



മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് തന്നെയാണ് കേരളത്തിൻ്റെ നിലപാടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വിഷയത്തിൽ കേരളവും തമിഴ്നാടും വൈരികളായി നിൽക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ ഭീതി ജനിപ്പിക്കുന്നതാകരുതെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുമെന്ന് നേരത്തേ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നു. 129 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിൻ്റെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതെന്നും ഇതിനായി ഡിപിആര്‍ തയാറാക്കിയെന്നും രേഖാമൂലം നൽകിയ മറുപടിയിൽ മന്ത്രി അന്ന് വ്യക്തമാക്കി. ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി പറയുന്നു. എന്നാൽ ഇത് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ പരിമിതികൾ ഉണ്ടെന്നും റോഷി അഗസ്റ്റിൻ ചൂണ്ടികാട്ടി. 

മുല്ലപ്പെരിയാർ ഡാമിനെ സംബന്ധിച്ച് നിലവിൽ ആശങ്ക വേണ്ടെന്നും, ജില്ലാ ഭരണകൂടവും മുഖ്യമന്ത്രിയുടെ ഓഫീസും മറ്റ് അധികൃതരും നൽകുന്ന മുന്നറിയിപ്പുകൾ മാത്രമാണ് കണക്കിലെടുക്കേണ്ടത് എന്നും മന്ത്രി കെ രാജൻ വ്യാഴാഴ്ച പറഞ്ഞിരുന്നു. പലരും 2018ലെ പോസ്റ്ററുകൾ വീണ്ടും പങ്കുവെച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ALSO READ: ചാലിയാറിലെ മണൽത്തിട്ടകൾ കേന്ദ്രീകരിച്ച് വിശദമായി തെരച്ചിൽ നടത്തും; മന്ത്രി കെ. രാജൻ

അതേസമയം വിഷയവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ തുടരുകയാണ്. കാലാവസ്ഥാ വ്യതിയാനവും, അതിതീവ്രമായ മഴ മുന്നറിയിപ്പും പരിഗണിച്ച് അടിയന്തിരമായി ഡാം ഡീ കമ്മീഷൻ ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. 136 അടിയായ ജലനിരപ്പ് സുപ്രീംകോടതി നിർദേശപ്രകാരം 142 ആക്കിയിരുന്നു. ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടിയാക്കണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം.

ALSO READ: മുല്ലപ്പെരിയാർ വിഷയം; ജലനിരപ്പിൽ ആശങ്ക വേണ്ട: മന്ത്രി റോഷി അഗസ്റ്റിൻ

WORLD
ക്രിസ്‌തുമസ് മാർക്കറ്റിൽ കാർ പാഞ്ഞുകയറിയ സംഭവം: മരണം അഞ്ചായി, പത്തിലധികം ആളുകൾ ഗുരുതരാവസ്ഥയിൽ
Also Read
user
Share This

Popular

KERALA
NATIONAL
സുനിതയെ കാണാം, പ്രസവാനന്തര ഉന്മാദത്തിന് മുമ്പും ശേഷവുമുള്ള സ്ത്രീ ജീവിതം