fbwpx
മുല്ലപ്പെരിയാർ വിഷയം; ജലനിരപ്പിൽ ആശങ്ക വേണ്ട: മന്ത്രി റോഷി അഗസ്റ്റിൻ
logo

ന്യൂസ് ഡെസ്ക്

Last Updated : 12 Aug, 2024 06:20 PM

തമിഴ്‌നാടിനോട് ശത്രുതാ മനോഭാവമില്ല, ആവശ്യമായ ജലം തമിഴ്‌നാടിന് നൽകി സുരക്ഷിതമായ ഡാം വേണമെന്ന് തന്നെയാണ് കേരളത്തിൻ്റെ ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി

KERALA


മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അടിയന്തര സാഹചര്യം ഉണ്ടായാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ വേണ്ട നടപടികൾ ഉൾപ്പെടെ സ്വീകരിക്കുമെന്നും ജനങ്ങൾക്കൊപ്പം എന്നും താൻ ഉറച്ചുനിന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തമിഴ്‌നാടുമായി ചർച്ചകൾ ഫലപ്രദമായി നടത്തുന്നുണ്ട്. തമിഴ്‌നാടിനോട് ശത്രുതാ മനോഭാവമില്ല, ആവശ്യമായ ജലം തമിഴ്‌നാടിന് നൽകി സുരക്ഷിതമായ ഡാം വേണമെന്ന് തന്നെയാണ് കേരളത്തിൻ്റെ ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: മുല്ലപ്പെരിയാർ വിഷയം; ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പുതിയ ഹർജി

പുതിയ ഡാമിനുള്ള പരിസ്ഥിതിക അനുമതിക്കായി ശ്രമിക്കുന്നുണ്ട്. മുല്ലപ്പെരിയാറിനെ കുറിച്ചുള്ള അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി നിർദേശം നൽകി. മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നതാണ് സർക്കാരിൻ്റെ നിലപാട്, ഡാം തുറക്കേണ്ടി വന്നാൽ മതിയായ മുൻകരുതലുകൾ സ്വീകരിക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കാര്യങ്ങൾ വിശകലനം ചെയ്യും. അതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

FOOTBALL
നിലനിൽപ്പിൻ്റെ പോരിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്; എവേ മത്സരത്തിൽ മുഹമ്മദൻസിനെ നേരിടും
Also Read
user
Share This

Popular

KERALA
KERALA
എം. ആർ. അജിത് കുമാറിന് ക്ലീൻ ചിറ്റ്; സാമ്പത്തിക ആരോപണങ്ങൾക്ക് തെളിവില്ലെന്ന് വിജിലൻസ്