ഹർജി തീർപ്പാകും വരെ സിംഗിൾബെഞ്ച് ഉത്തവ് സ്റ്റേ ചെയ്യണമെന്നുമായിരുന്നു രഞ്ജിനിയുടെ ആവശ്യം
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചത്. നിലവിൽ റിപ്പോർട്ട് പുറത്തുവിടുന്നതിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചിട്ടില്ല.
താനും കമ്മിറ്റിക്ക് മൊഴി നൽകിയിട്ടുണ്ടെന്നും തൻ്റെ ഭാഗം കേൾക്കണമെന്നും രഞ്ജിനി ഹർജിയിൽ ആവശ്യപ്പെട്ടു. മൊഴി നൽകിയയാളെന്ന നിലയിൽ അപ്പീൽ അനുവദിക്കണമെന്നും ഹർജിയിൽ പറയുന്നു. ഹർജി തീർപ്പാകും വരെ സിംഗിൾബെഞ്ച് ഉത്തവ് സ്റ്റേ ചെയ്യണമെന്നുമായിരുന്നു രഞ്ജിനിയുടെ ആവശ്യം.
ALSO READ: വെളിച്ചം കാണാതെ നാലര വര്‍ഷം; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍
ഹർജിയിൽ കക്ഷിയല്ലാത്തയാളുടെ അപ്പീൽ ഹർജി പരിഗണിക്കുന്നതിനെ സർക്കാർ എതിർത്തിരുന്നു. എന്നാൽ സർക്കാർ വാദം തള്ളിയ കോടതി ഹർജി അനുവദിക്കണമെന്ന ആവശ്യം അനുവദിച്ചെങ്കിലും സ്റ്റേ ആവശ്യം പരിഗണിച്ചില്ല. ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി നമ്പറിട്ട് കോടതിയിലെത്തിക്കാൻ ഡിവിഷൻബെഞ്ച് രജിസ്ട്രിക്ക് നിർദേശം നൽകി.