തുടർ നടപടി എന്താകണമെന്ന് കോടതിയാണ് പറയേണ്ടത്.മൊഴി പുറത്ത് വിടില്ല എന്ന് പറഞ്ഞാണ് കമ്മിറ്റി മൊഴി എടുത്തത്. മൊഴി പുറത്ത് വിടണമെങ്കിൽ കോടതി പറയണമെന്നും എ കെ ബാലൻ പറഞ്ഞു
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാൻ വൈകിയിട്ടില്ലെന്നും കോവിഡും കോടതി നടപടികളുമാണ് റിപ്പോർട്ട് വൈകിപ്പിച്ചതെന്നും മുൻ മന്ത്രി എ.കെ ബാലൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് ഉണ്ടായിരുന്നത് സാംസ്കാരിക വകുപ്പിൻ്റെ അടുത്താണ്. 400 പേജ് ഒഴിവാക്കിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചതെന്നും എ.കെ ബാലൻ പറഞ്ഞു.
കോവിഡിന് പിന്നാലെ റിപ്പോർട്ട് പുറത്ത് വിടുന്നത് സിനിമ മേഖലയെ തകർക്കുന്ന നടപടി ആകുമായിരുന്നു. ഡബ്ല്യുസിസിയിൽ നിന്നുള്ളവർ തന്നെ റിപ്പോർട്ട് പുറത്ത് വിടരുതെന്ന് പറഞ്ഞു
തുടർ നടപടി എന്താകണമെന്ന് കോടതിയാണ് പറയേണ്ടത്. മൊഴി പുറത്ത് വിടില്ല എന്ന് പറഞ്ഞാണ് കമ്മിറ്റി മൊഴി എടുത്തത്. മൊഴി പുറത്ത് വിടണമെങ്കിൽ കോടതി പറയണമെന്നും എ കെ ബാലൻ പറഞ്ഞു.
ഈ റിപ്പോർട്ട് കൊണ്ട് മാത്രം സർക്കാരിന് നടപടി എടുക്കാൻ കഴിയില്ല. സിനിമയിലെ തെറ്റായ പ്രവണതകൾ പുറത്ത് കൊണ്ട് വരാൻ കമ്മിറ്റിക്ക് കഴിഞ്ഞു. ഇനി ഇത് ആവർത്തിക്കാതിരിക്കാൻ ആണ് നടപടി എടുക്കേണ്ടതെന്നും എ.കെ. ബാലൻ വ്യക്തമാക്കി.