കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയായ നാലര വയസ്സുകാരനാണ് രോഗമുക്തി നേടിയത്
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ഒരാൾ കൂടി രോഗമുക്തി നേടി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയായ നാലര വയസ്സുകാരനാണ് രോഗമുക്തി നേടിയത്. കുട്ടി ഇന്ന് ആശുപത്രി വിടും. ഇന്ത്യയിൽ തന്നെ മൂന്നാമത്തെ ആളാണ് അമീബിക് മസ്തിഷ്ക ജ്വരത്തിൽ നിന്നും മുക്തി നേടുന്നത്.
Read More: അമീബിക്ക് മസ്തിഷ്ക ജ്വരം പകർച്ച വ്യാധിയല്ല; ആരോഗ്യ വിദഗ്ധര്‍
നേരത്തെ അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച ഒന്‍പത് വയസുകാരനും, തിക്കോടി സ്വദേശിയായ 14കാരനും രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. അതേസമയം, തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ എണ്ണം വർധിക്കുകയാണ്. രോഗ ഉറവിടം കൃത്യമായി കണ്ടെത്താൻ സാധിക്കാത്തത് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. രോഗ ബാധയ്ക്ക് കാരണമെന്ന് സംശയിക്കുന്ന നെയ്യാറ്റിൻകര നെല്ലിമൂട് പൊതുകുളത്തിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താനായില്ല. ഇതോടെ ജാഗ്രത വർധിപ്പിക്കണമെന്ന നിർദേശവും ആരോഗ്യപ്രവർത്തകർ മുന്നോട്ട് വെക്കുന്നുണ്ട്.