ഒറ്റപ്പാലത്ത് ഓട്ടോറിക്ഷയിൽ മധ്യവയസ്കൻ കത്തിക്കരിഞ്ഞ നിലയിൽ

പാലപ്പുറം മടത്തൊടി വീട്ടിൽ രാമദാസിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്
ഒറ്റപ്പാലത്ത് ഓട്ടോറിക്ഷയിൽ മധ്യവയസ്കൻ കത്തിക്കരിഞ്ഞ നിലയിൽ
Published on
Updated on

പാലക്കാട്‌ ഒറ്റപ്പാലം പാലപ്പുറത്ത് ഓട്ടോറിക്ഷയിൽ മധ്യവയസ്‌കൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പാലപ്പുറം മടത്തൊടി വീട്ടിൽ രാമദാസിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് വൈകിട്ട് 3:40ഓടെ ആയിരുന്നു സംഭവം. ആത്മഹത്യ ആണെന്നാണ് പൊലീസിൻ്റെ നിഗമനം.

ഇതിനുമുമ്പും ഇയാൾ ആത്മഹത്യ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.

News Malayalam 24x7
newsmalayalam.com