fbwpx
രാജ്യത്ത് ഈ വർഷം സെന്‍സസ്? പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അന്തിമ അനുമതിക്കായി കാത്തിരിപ്പ്
logo

ന്യൂസ് ഡെസ്ക്

Last Updated : 24 Aug, 2024 08:42 AM

3 വർഷങ്ങൾക്ക്‌ ശേഷമാണ്‌ സെൻസസ്‌ നടക്കുന്നത്‌. സർവേ ഫലങ്ങൾ 2026 മാർച്ചിൽ പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ

NATIONAL


രാജ്യത്ത് 2021ൽ നടത്തേണ്ടിയിരുന്ന സെൻസസ് ഈ വർഷം സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് സൂചന. 13 വർഷങ്ങൾക്ക്‌ ശേഷമാണ്‌ സെൻസസ്‌ നടക്കുന്നത്‌. സർവേ ഫലങ്ങൾ 2026 മാർച്ചിൽ പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ.

2011ലാണ്‌ രാജ്യത്ത്‌ അവസാനമായി സെൻസസ് നടത്തുന്നത്. അന്നത്തെ കണക്കുകൾ പ്രകാരം 121 കോടിയായിരുന്നു ഇന്ത്യയിലെ ജനസംഖ്യ. എന്നാൽ കഴിഞ്ഞ വർഷം ജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തി. ഐക്യരാഷ്ട്ര സഭ 2023 ഏപ്രിലിൽ പുറത്തുവിട്ട റിപ്പോർട്ട്‌ പ്രകാരം 142 കോടിയിലധികമാണ് രാജ്യത്തെ ജനസംഖ്യ.

ALSO READ:  "സ്വന്തം ജാതി അറിയാത്തവർ ജാതി സെൻസസ് ആവശ്യപ്പെടുന്നു"; പാർലിമെൻ്റിൽ വിവാദ പരാമര്‍ശവുമായി ബിജെപി എംപി

2021ൽ കോവിഡ്‌ വ്യാപനം മൂലമാണ് സെൻസസ്‌ മുടങ്ങിയതെന്നാണ്‌ കേന്ദ്രത്തിൻ്റെ വാദം. എന്നാൽ, സെൻസസ് വൈകിയത് രാജ്യത്തെ സ്ഥിതി വിവരക്കണക്കുകൾ തയ്യാറാക്കുന്നതിനെ പ്രതികൂലമായി ബാധിച്ചുവെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിമർശനം. നിലവിൽ പഴയ സെൻസസ്‌ അടിസ്ഥാനമാക്കിയാണ്‌ സാമ്പത്തിക സൂചകങ്ങളും, പണപ്പെരുപ്പ നിരക്കും, തൊഴിൽ നിരക്കും തയ്യാറാക്കുന്നത്‌.

സെൻസസ് നടത്താതിരുന്നതു കൊണ്ട് മാത്രം ഏകദേശം 10 കോടി ആളുകളാണ്‌ പൊതുവിതരണ സംവിധാനത്തിൽ നിന്ന്‌ പുറത്തായത്‌. ഭക്ഷ്യസുരക്ഷയിൽ മാത്രമല്ല സെൻസസ് വിവരങ്ങളുടെ അഭാവം തൊഴിലുറപ്പ് പദ്ധതിയെയും ബാധിച്ചതായാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

പുതിയ സർവേ അടുത്ത മാസം ആരംഭിച്ചാൽ പൂർത്തിയാകാൻ ഏകദേശം 18 മാസമെടുക്കും. 2026 മാർച്ചോടെയാകും സെൻസസ് ഫലങ്ങൾ പുറത്തുവിടുക. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്കാവും സെൻസസ്‌ ആരംഭിക്കുക.


KERALA
''രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് എന്റെ അന്നം മുട്ടിക്കുന്ന നീക്കമുണ്ടായപ്പോള്‍; ഒരു പുസ്തകം എഴുതിയാല്‍ തീരാവുന്നതേയുള്ളു പല മഹാന്മാരും''
Also Read
user
Share This

Popular

KERALA
KERALA
നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി