
കാഫിർ പരാമർശത്തിൽ സിപിഎമ്മിന് ഉത്തരവാദിത്തം ഉണ്ടെന്ന് ശശി തരൂർ എംപി. കുറ്റക്കാരെ കണ്ടെത്തി സിപിഎം നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്‌ക്രീന്‍ഷോട്ടില്‍ സിപിഎമ്മിനെതിരെ കെ. മുരളീധരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. സ്‌ക്രീന്‍ഷോട്ടിനു പിന്നില്‍, ഇടതുപക്ഷമാണെന്ന് കെ. മുരളീധരന്‍ ആരോപിച്ചു. ഇത് തെളിയിക്കേണ്ടത് യൂത്ത് കോണ്‍ഗ്രസ് അല്ല, കേരളാ പൊലീസ് ആണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിലെ ഒരു വിഭാഗമാണ് ഇതിനു പിന്നില്‍. വടകരയിലെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. നിയമപരമായി കോണ്‍ഗ്രസ് ഏതറ്റം വരേയും പോകുമെന്നും മുരളീധരന്‍ വ്യക്തമാക്കി.
അതേസമയം, കാഫിർ സ്ക്രീൻ ഷോർട്ട് വിവാദത്തിൽ ഡിവൈഎഫ്ഐയെ വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ് രംഗത്തെത്തി. സ്ക്രീൻ ഷോട്ട് നിർമിച്ചത് റിബേഷ് ആണെന്ന് തെളിയിക്കുന്നവർക്ക് ഡിവൈഎഫ്ഐ 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് പോസ്റ്റിട്ടത്. കേസിലെ പ്രതികളാരെന്ന് റിബേഷ് തെളിയിച്ചാൽ പണം യൂത്ത് കോൺഗ്രസ് നൽകുമെന്നാണ് പോസ്റ്റര്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫാണ് ഇനാം പ്രഖ്യാപിച്ചത്.
ഇടത് അനുകൂല വാട്സാപ്പിൽ റിബേഷ് ഷെയർ ചെയ്ത പോസ്റ്റാണ് സോഷ്യൽമീഡിയയിലൂടെ പ്രചരിച്ചതെന്ന അനുമാനത്തിൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ പോസ്റ്റ് സൃഷ്ടിച്ചത് റിബേഷ് ആണോ എന്നതിൽ വ്യക്തതയില്ല. ഡൗൺലോഡ് ചെയ്തതാണോ എന്നറിയാൻ ഫോറൻസിക് പരിശോധനയക്ക് അയച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനു പിന്നാലെ റിബേഷിനും ഡിവൈഎഫ്ഐക്കെതിരെയും വ്യാപക വിമർശനങ്ങളുയർന്നിരുന്നു.