fbwpx
പള്ളി തർക്കത്തിന്‍റെ പേരില്‍ സൈബർ ആക്രമണം; അധ്യാപികയുടെ പരാതിയിൽ ഒടുവില്‍ പൊലീസ് കേസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 18 Aug, 2024 12:07 PM

സഭയ്ക്ക് കീഴിലെ ഒരു പള്ളിയിലെ തർക്കത്തിന്‍റെ പേരിൽ കുടുംബ സുഹൃത്തായ വൈദികനുമൊത്ത് പൊതുസ്ഥലത്ത് നിൽക്കുന്ന ചിത്രമാണ് മോശം പരാമർശങ്ങളോടെ സമൂഹ മാധ്യമങ്ങളില്‍‌ പ്രചരിപ്പിച്ചത്

KERALA

പ്രതീകാത്മക ചിത്രം


മാർത്തോമ സഭയിലെ പള്ളി തർക്കത്തിന്‍റെ പേരിൽ സൈബർ ആക്രമണത്തിന് ഇരയാക്കുന്നുവെന്ന അധ്യാപികയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്. പത്തനംതിട്ട അടൂർ സ്വദേശിയായ കോളേജ് അധ്യാപികയാണ് പരാതിക്കാരി. 

മാധ്യമങ്ങളിലെ വാർത്തയ്ക്ക് പിന്നാലെ പരാതിക്കാരി ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ട് എത്തി പരാതി നൽകുകയായിരുന്നു. തുടർന്ന്, ആഴ്ചകളായി നടപടി എടുക്കാതിരുന്ന പൊലീസ് രാത്രി അധ്യാപികയുടെ മൊഴിയെടുത്ത് പുലർച്ചെ എഫ്ഐആർ ഇട്ടു. കേസിൽ ഏഴ് പേർക്കെതിരെയാണ് പരാതി നല്‍കിയത്. മാർത്തോമാ സഭക്കാരിയായ ഒരു വനിത ഉൾപ്പെടെ ആറു പേർക്കെതിരെയും ഒരു യൂട്യൂബ് ചാനൽ നടത്തിപ്പുകാരനെയും പ്രതിചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്.


ALSO READ:  എന്താണ് സഭാ തർക്കം? നൂറ്റാണ്ടുകൾ പഴക്കമുള്ള തർക്കത്തിൻ്റെ ചരിത്ര പശ്ചാത്തലം

കുടുംബ സുഹൃത്തായ വൈദികനുമൊത്ത് പൊതുസ്ഥലത്ത് നിൽക്കുന്ന ചിത്രമാണ് മോശം പരാമർശങ്ങളോടെ സമൂഹ മാധ്യമങ്ങളില്‍‌ പ്രചരിപ്പിച്ചത്. പ്രതികള്‍ക്ക് ഉന്നത ബന്ധങ്ങളുള്ളതിനാല്‍ ഡിജിപി ഉള്‍പ്പെടെയുള്ളവർക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലായെന്ന് അധ്യാപിക ആരോപിച്ചിരുന്നു. അധ്യാപികയുടെ സുഹൃത്തായ വൈദികന്‍റെ സഭയിലുള്ള പള്ളി തർക്കമാണ് സൈബർ ആക്രമണത്തില്‍ കലാശിച്ചതെന്ന് പരാതിക്കാരി പറയുന്നു. 


KERALA
ആനയും പുലിയുമെല്ലാം പകൽ സമയത്തും; മരണഭീതിയിൽ കൊല്ലത്തെ കിഴക്കൻ മലയോര മേഖല
Also Read
user
Share This

Popular

KERALA
KERALA
EXCLUSIVE | സുൽത്താൻ ബത്തേരി അർബൻ ബാങ്കിൽ അനധികൃത നിയമനം, പിന്നിൽ വലിയ മാഫിയ; വെളിപ്പെടുത്തലുമായി ചെയർമാൻ ഡി.പി. രാജശേഖരൻ