'വ്യവസ്ഥിതിയുടെ കൂട്ടായ പരാജയം': ഡൽഹി കോച്ചിങ് സെൻ്റർ അപകടത്തില്‍ രാഹുൽ ഗാന്ധി

കഴിഞ്ഞ ദിവസമാണ് കനത്ത മഴയെത്തുടർന്ന് ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറിയത്
'വ്യവസ്ഥിതിയുടെ കൂട്ടായ പരാജയം': ഡൽഹി കോച്ചിങ് സെൻ്റർ അപകടത്തില്‍ രാഹുൽ ഗാന്ധി
Published on

ഡൽഹിയിലെ കോച്ചിങ് സെൻ്ററിൽ വിദ്യാർഥികൾ മുങ്ങി മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അപകടം വ്യവസ്ഥിതിയുടെ കൂട്ടായ പരാജയമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഓരോ പൗരൻ്റെയും സുരക്ഷ ഉറപ്പുവരുത്തേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

"അപകടം ദൗർഭാഗ്യകരമാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു വിദ്യാർഥി മഴയിൽ ഷോക്കേറ്റ് മരിച്ചിരുന്നു. എല്ലാ കുടുംബാംഗങ്ങൾക്കും അനുശോചനം രേഖപ്പെടുത്തുന്നു. സുരക്ഷിതമല്ലാത്ത നിർമാണം, മോശം നഗരാസൂത്രണം, സ്ഥാപനങ്ങളുടെ നിരുത്തരവാദിത്തം തുടങ്ങിയവ കാരണം നഷ്ടപ്പെടുന്നത് സാധാരണക്കാരുടെ ജീവനാണ്. സുരക്ഷിതവും സുഖപ്രദവുമായ ജീവിതം ഓരോ പൗരൻ്റെയും അവകാശവും, സർക്കാരുകളുടെ ഉത്തരവാദിത്തവുമാണ്." രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് കനത്ത മഴയെത്തുടർന്ന് ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറിയത്. അപകടത്തിൽ മൂന്ന് പേരാണ് ഇതുവരെ മരിച്ചത്. എറണാകുളം സ്വദേശി നെവിൻ ഡാൽവിനാണ് മരിച്ചവരിൽ ഒരാൾ. മറ്റ് രണ്ട് പേർ തെലങ്കാന, ഉത്തർപ്രദേശ് സ്വദേശികളാണെന്നും അധികൃതർ അറിയിച്ചു. സംഭവ സമയത്ത് 40 വിദ്യാർഥികൾ ആണ് ഇവിടെ ഉണ്ടായിരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com