fbwpx
ലൈംഗികാരോപണം; സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം രാജിവച്ചു
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Aug, 2024 11:07 AM

മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് രാജി

KERALA


ബംഗാളി നടിയുടെ ലൈംഗിക ആരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചു. ഇമെയിൽ വഴിയാണ് രാജിക്കത്ത് അയച്ചത്. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് രാജി. ആരോപണം ഉയർന്നതിന് പിന്നാലെ വിവിധ മേഖലകളിൽ നിന്നുള്ള സമ്മർദ്ദങ്ങളും വിമർശങ്ങളും ശക്തമായതോടെയാണ് രാജി സമർപ്പിച്ചത്. രാജി സന്നദ്ധത സർക്കാരിനെ അറിയിക്കുകയായിരുന്നു.

നടിയുടെ വെളിപ്പെടുത്തലിനു പിന്നാലെ രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് സർക്കാരിനും മുഖ്യമന്ത്രിക്കും മേലുള്ള സമ്മർദ്ദം ശക്തമായിരുന്നു. തുടർന്ന് വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടിരുന്നു.
ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രഞ്ജിത്ത് അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാറി നില്‍ക്കുന്നതാണ് നല്ലത് എന്നത് തന്നെയായിരുന്നു എല്‍ഡിഎഫിനുള്ളിലുമുള്ള അഭിപ്രായം.


Also Read : പരാതി ആവശ്യമില്ല, സർക്കാരിന് ആരോപണങ്ങൾ പരിശോധിച്ച് നടപടി എടുക്കാം; നിയമോപദേശം നൽകി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ


രഞ്ജിത്തിനെ അനുകൂലിച്ച് മന്ത്രി സജി ചെറിയാനടക്കം രംഗത്തെത്തിയതും വിമര്‍ശിക്കപ്പെട്ടിരുന്നു. വിഷയത്തിൽ സിപിഐ നേതാക്കൾ അടക്കം വലിയ രീതിയിലുള്ള എതിർപ്പാണ് ഉയർത്തിയത്. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചതായും സൂചനയുണ്ട്.


NATIONAL
ഡൽഹി മദ്യനയ അഴിമതിക്കേസ്: കെജ്‍രിവാളിനെ വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി
Also Read
user
Share This

Popular

NATIONAL
NATIONAL
ബെംഗളൂരുവിൽ കാറിന് മുകളിലേക്ക് ടാങ്കർ മറിഞ്ഞ് അപകടം; ആറ് മരണം