fbwpx
പി.കെ ശശിക്കെതിരെ അച്ചടക്ക നടപടി: എല്ലാ സ്ഥാനത്ത് നിന്നും നീക്കി; മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Aug, 2024 05:45 AM

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ അധ്യക്ഷതയില്‍ പാലക്കാട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ശശിക്കെതിരെയുള്ള വിവിധ പരാതികളില്‍ അന്വേഷണ കമ്മീഷൻ്റെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി

KERALA


മുതിര്‍ന്ന സിപിഎം നേതാവ് പി.കെ ശശിക്കെതിരെ കടുത്ത നടപടിയുമായി പാര്‍ട്ടി. പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ പ്രസിഡൻ്റുമായ ശശിയെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറ്റാന്‍ തീരുമാനമായി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ അധ്യക്ഷതയില്‍ പാലക്കാട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ശശിക്കെതിരെയുള്ള വിവിധ പരാതികളില്‍ അന്വേഷണ കമ്മീഷൻ്റെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.



ബ്രാഞ്ചിലേക്ക് തരംതാഴ്ത്തും. നിലവില്‍ കെടിഡിസി ചെയര്‍മാനാണ്. കൂടാതെ, ശശിക്ക് ഭൂരിപക്ഷമുള്ള മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി പിരിച്ചുവിടാനും തീരുമാനമായി. ഇതോടെ പി. കെ ശശിക്ക് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം മാത്രമാകും.

Also Read: കാഫിർ വിവാദം: എം.വി ഗോവിന്ദൻ്റെ ന്യായീകരണം സിപിഎമ്മിൻ്റെ മുഖം കൂടുതല്‍ വികൃതമാക്കി: കെ സുധാകരന്‍



ശശിയെ കൂടാതെ, മുതിര്‍ന്ന നേതാവ് വി.കെ ചന്ദ്രനെയും സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. ജില്ലാ കമ്മിറ്റി അംഗം ചാമുണ്ണിയെ ഏരിയ കമ്മിറ്റിയിലേക്കും തരംതാഴ്ത്തി.



മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണത്തില്‍ തിരിമറി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് അന്വേഷണത്തിനായി പുത്തലത്ത് ദിനേശൻ്റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചിരുന്നു. ഓഫീസ് നിര്‍മാണത്തിനു പുറമേ പി.കെ ശശി അധ്യക്ഷനായ യൂണിവേഴ്‌സല്‍ കോളെജ് നിയമനത്തിലും അട്ടിമറി നടന്നതായി സമിതി കണ്ടെത്തി. തുടര്‍ന്നാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. എന്നാല്‍ ശശി നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്. 





Also Read
user
Share This

Popular

KERALA
WORLD
സുനിതയെ കാണാം, പ്രസവാനന്തര ഉന്മാദത്തിന് മുമ്പും ശേഷവുമുള്ള സ്ത്രീ ജീവിതം