ചോദ്യം ചെയ്യലിൽ, 2 വർഷമായി തനിക്ക് മൻസിയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് മണികാന്ത് പറഞ്ഞു
രാജ്യത്തെ ഞെട്ടിച്ച് വീണ്ടും 'ദൃശ്യം മോഡൽ' കൊലപാതകം. മറ്റൊരാളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട 22 വയസുകാരിയായ അനന്തരവളെ കൊലപ്പെടുത്തിയ അമ്മാവൻ അറസ്റ്റില്‍. ഉത്തർപ്രദേശിലെ ഹർദോയി ജില്ലയിലാണ് സംഭവം. മണികണ്ഠ് ദ്വിവേദിയാണ് അറസ്റ്റിലായത്. ഇയാൾക്ക് കൊല്ലപ്പെട്ട മാൻസി പാണ്ഡെയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്നും, പിന്നീട് മാനസിക്ക് വേറെ ഒരാളെ വിവാഹം ചെയ്യണമെന്ന് പറഞ്ഞതിൽ പ്രകോപിതനായ ഇയാൾ യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു.
യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി അവരുടെ ഫോൺ ഓടിക്കൊണ്ടിരുന്ന ബസിൽ വലിച്ചെറിഞ്ഞു. പിന്നീട്, മൃതദേഹം പണി നടന്നുകൊണ്ടിരുന്ന ഒരു കെട്ടിടത്തിനുള്ളിൽ കുഴിച്ചിടുകയായിരുന്നു. ഇരയായ മാൻസി പാണ്ഡെ രക്ഷാബന്ധനോട് അനുബന്ധിച്ച് തിങ്കളാഴ്ച മണികാന്തിന്റെ വീട്ടിൽ പോയിരുന്നു. പിന്നീട് മടങ്ങി വരാത്തതിനെ തുടർന്ന് മാൻസിയുടെ പിതാവ്, മണികണ്ഠിനെതിരെ മകളെ തട്ടിക്കൊണ്ട് പോയി കേസ് കൊടുക്കുകയും, തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു.
Read More: കളിപ്പാട്ടത്തിനായി വഴക്കിട്ട മകളെ പിതാവ് മർദിച്ചു കൊന്നു
രണ്ട് വർഷമായി തനിക്ക് മൻസിയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ മണികാന്ത് പറഞ്ഞു. എന്നാൽ, പിന്നീട് മാനസിക്ക് വേറെ ഒരാളെ വിവാഹം ചെയ്യണമെന്ന് പറഞ്ഞതിൽ പ്രകോപിതനാവുകയും ഇയാൾ മാനസിയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം മാനസിയുടെ ഫോൺ ഓടിക്കൊണ്ടിരുന്ന ബസിൽ വലിച്ചെറിയുകയും, മൃതദേഹം പണി നടന്നു കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിനുള്ളിൽ കുഴിച്ചിടുകയായിരുന്നു എന്നും പ്രതി പൊലീസിനോട് പറഞ്ഞു. പൊലീസ് മൃതദേഹം കണ്ടെടുത്തു
യുവതിയുടെ പിതാവ് പറഞ്ഞതനുസരിച്ച്, തിങ്കളാഴ്ച്ച ഉച്ചക്ക് മൂന്ന് മണിക്കാണ് മാൻസിയെ പ്രതിയുടെ വീട്ടിലെത്തിച്ചത്. പിന്നീട് ബുധനാഴ്ച മണികണ്ഠ് മാൻസിയുടെ പിതാവിനെ വിളിച്ച് അവളെ കാണാനില്ലെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും, വേറെ ഒരാളുമായി ഒളിച്ചോടിയെന്നും വിശ്വസിപ്പിച്ചു. മണികണ്ഠിന് മാൻസിയെ വിവാഹം ചെയ്തയക്കാൻ ഒരു താൽപര്യവും ഉണ്ടായിരുന്നില്ലെന്നും, ഇതാണ് അയാളെ സംശയിക്കാൻ കാരണമെന്നും പിതാവ് പറഞ്ഞു.
കൊൽക്കത്തയിൽ വനിതാ ഡോക്ടറുടെ കൊലപാതകവും, മഹാരാഷ്ട്രയിലെ രണ്ട് കുട്ടികൾക്ക് നേരെ നടന്ന ലൈംഗികാക്രമണവും ഉൾപ്പെടെ, രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കവെയാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്.