fbwpx
പത്ത് മാസത്തിനിടെ ഗാസയില്‍ കൊല്ലപ്പെട്ടത് 40,005 പേര്‍, പരുക്കേറ്റവര്‍ 92,401; ഔദ്യോഗിക കണക്ക് മാത്രം !
logo

ന്യൂസ് ഡെസ്ക്

Last Updated : 15 Aug, 2024 09:19 PM

കുറഞ്ഞത് 10,000 പേരുടെയെങ്കിലും മൃതദേഹങ്ങൾ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടപ്പുണ്ടാകും

WORLD


24കാരിയായ ഡാലിയ ഹവാസും പത്തു വയസുകാരിയായ മകൾ മോണയും താമസിച്ചിരുന്ന അപ്പാർട്ട്മെൻ്റ് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇസ്രയേലിൻ്റെ വ്യോമാക്രമണത്തിൽ തകർന്നത്. ഇവർ രണ്ടു പേരുടെയും പേരുകൾ ഇതുവരെയും ഗാസയിൽ കൊല്ലപ്പെട്ട പലസ്തീനുകാരുടെ കണക്കുകളിൽ ഉൾപ്പെടുന്നില്ല. കുന്നുകൂടി കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷാപ്രവർത്തകർക്ക് ഇവർക്കരികിലേക്ക് എത്തിച്ചേരുക സാധ്യമല്ലെന്ന വിലയിരുത്തലിൽ നിന്നാണ് രക്ഷാദൗത്യം വേണ്ടെന്ന് വെച്ചത്.

മകളെ കുറിച്ച് ഓർക്കുമ്പോൾ ശരീരം ഇപ്പോഴും വിറയ്ക്കുമെന്നും കരച്ചിലടക്കാൻ പാടുപെടാറുണ്ടെന്നും ഡാലിയയുടെ മാതാവ് ഫാത്തിമ ഹവാസ് ദി ഗാർഡിയനോട് പറഞ്ഞു. "തകർന്നു കിടക്കുന്ന കെട്ടിടങ്ങളുടെ കാര്യം ഓർമിക്കുമ്പോൾ നെഞ്ചിന് മുകളിൽ കനമുള്ളതെന്തോ കയറ്റിവെച്ച പോലെയാണ് തോന്നുന്നത്. എനിക്ക് ശ്വാസം മുട്ടും. മകളുടെയും കൊച്ചു മകളുടെയും മൃതദേഹങ്ങൾ കണ്ടെത്താനോ, അവർ ആത്മാവിന് ശാന്തി ലഭിക്കാനായി അർഹിക്കുന്ന രീതിയിൽ ഖബറടക്കം നടത്താൻ പോലുമോ സാധിച്ചിട്ടില്ല," ഫാത്തിമ കണ്ണീരോടെ പറഞ്ഞു.

READ MORE: ഗാസയിൽ വീണ്ടും ഇസ്രയേല്‍ ആക്രമണം; വെടിനിർത്തല്‍ സാധ്യത മങ്ങുന്നു

പലസ്തീനിയൻ നഗരമായ ഗാസയിൽ കഴിഞ്ഞ 10 മാസമായി തുടരുന്ന ആക്രമണങ്ങളിൽ 40,000ത്തിന് മുകളിൽ പലസ്തീനുകാർ കൊല്ലപ്പെട്ടെന്ന വിവരമാണ് പുറത്തുവരുന്നത്. ഗാസയിൽ ഇസ്രയേൽ സൈന്യം നിരന്തരമായി തുടരുന്ന അധിനിവേശങ്ങളേയും കര-വ്യോമാക്രമണങ്ങളേയും തുടർന്ന്, കഴിഞ്ഞ വർഷം ഒക്ടോബർ 7 മുതൽ 40,005 പലസ്തീന്‍കാർ കൊല്ലപ്പെട്ടെന്നാണ് ഗാസയിലെ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിരിക്കുന്നത്. ഇസ്രയേല്‍ സേനയുടെ ആക്രമണങ്ങളിൽ 92,401 പലസ്തീനുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നും മന്ത്രാലയം വെളിപ്പെടുത്തി.


കൊല്ലപ്പെട്ടവരിൽ സാധാരണക്കാർ എത്ര പേരെന്നോ, ഹമാസിൻ്റെ സായുധ പോരാളികൾ എത്രയെന്നോ വേർതിരിച്ചുള്ള കണക്കുകളൊന്നും മന്ത്രാലയം ഇതുവരെ പുറത്തുവിട്ടിട്ടില്ല. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഗാസയിൽ ഉണ്ടായിരുന്ന ജനസംഖ്യയുടെ രണ്ട് ശതമാനം ആളുകളാണ് നിലവിൽ കൊല്ലപ്പെട്ടതെന്നാണ് കണക്കുകൾ. അതായത് 50 ഗാസ നിവാസികളിൽ ഒരാൾ എന്ന തോതിലാണ് മരണം. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സാധാരണക്കാരായ ജനങ്ങളാണ്.


READ MORE:  ഗാസ വെടിനിർത്തൽ ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ഹമാസ്


ഗാസയിൽ ആരോഗ്യമന്ത്രാലയം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന കണക്കുകൾ യഥാർഥമല്ലെന്ന് വേണം കരുതാൻ. യുദ്ധത്തിൽ മരിച്ചതായി കണ്ടെടുത്തതും സംസ്കരിച്ചതുമായ മൃതദേഹങ്ങളുടെ കണക്കുകളാണ് 40,000 എന്ന് പ്രത്യേകം ഓർമിക്കണമെന്ന് ഗാസ ആരോഗ്യവകുപ്പിൻ്റെ ഭാഗമായ ഡോ. മർവാൻ അൽ ഹംസ് ഗാർഡിയനോട് പറഞ്ഞു. "ഏറ്റവും കുറഞ്ഞത് 10,000 പേരുടെയെങ്കിലും മൃതദേഹങ്ങൾ ഇത്തരത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടപ്പുണ്ടാകും. ഇവരുടെയെല്ലാം പേരുകൾ മരിച്ചവരുടെ കണക്കിൽ ഉൾപ്പെടുത്താൻ നടപടികൾ തുടങ്ങിയിട്ടുണ്ടെങ്കിലും അതൊന്നും ഇതുവരെ ഫലപ്രദമായിട്ടില്ല," ഡോ. മർവാൻ കൂട്ടിച്ചേർത്തു.



KERALA
കട്ടപ്പനയിലെ നിക്ഷേപകൻ്റെ മരണം: നവീൻ ബാബുവിൻ്റേത് പോലെ തേച്ച് മായ്‌ച്ചു കളയാൻ ശ്രമം നടക്കുന്നുവെന്ന് കെ. സുരേന്ദ്രൻ
Also Read
user
Share This

Popular

KERALA
NATIONAL
വെള്ളാപ്പള്ളിക്ക് അഭിപ്രായം പറയാം; പക്ഷെ സതീശനെതിരെ അങ്ങനൊരു പ്രസ്താവന പ്രതീക്ഷിച്ചില്ല: കെ. സുധാകരന്‍