രാത്രി അച്ഛൻ്റെ കൂടെയായിരുന്നു കുഞ്ഞ് ഉറങ്ങാൻ കിടന്നിരുന്നത്.
തിരുവനന്തപുരം ബാലരാമപുരത്ത് കാണാതായ രണ്ട് വയസുകാരിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കുട്ടിയെ കാണാതായത്. ശ്രീജിത്ത്-ശ്രുതി ദമ്പതികളുടെ കുഞ്ഞാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ഇന്ന് പുലർച്ചെയാണ് കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. രാത്രി അച്ഛൻ്റെ കൂടെയായിരുന്നു കുഞ്ഞ് ഉറങ്ങാൻ കിടന്നിരുന്നത്.
മൃതദേഹം പുറത്തെടുത്തു. കുഞ്ഞിൻ്റെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. കുഞ്ഞിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് എം. വിൻസെൻ്റ് എംഎൽഎ ആരോപിച്ചു.