ഹേമ കമ്മിറ്റി റിപ്പോർട്ട്: മൊഴികളിൽ നിയമനടപടികൾ സ്വീകരിക്കും, സിനിമ നയം രൂപീകരിക്കാൻ സർക്കാർ

മലയാള സിനിമയ്ക്ക് ഭൂഷണമല്ലാത്ത പല കാര്യങ്ങളും നടക്കുന്നുണ്ട്. അതിൻ്റെ അടിവേര് അറുക്കാനുള്ള ശ്രമമാണ് സിനിമയിലെ സ്ത്രീകൾ നടത്തിയത്
ഹേമ കമ്മിറ്റി റിപ്പോർട്ട്: മൊഴികളിൽ നിയമനടപടികൾ സ്വീകരിക്കും, സിനിമ നയം രൂപീകരിക്കാൻ സർക്കാർ
Published on

മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിൽ സിനിമ നയം രൂപീകരിക്കാൻ സർക്കാർ തീരുമനാനിച്ചതായി മന്ത്രി പി. രാജീവ്.
ജി.എൻ കരുണിൻ്റെ നേതൃത്വത്തിൽ ആശയവിനിമയം നടക്കുകയാണെന്നും മന്ത്രി അറിയിച്ചു. റിപ്പോർട്ടിലെ മൊഴികളിൽ നിയമനടപടികൾ സ്വീകരിക്കുന്നതിനുള്ള ചർച്ചകളും നടക്കുകയാണ്. ആവശ്യമായ പരിശോധകൾക്കു ശേഷമാകും തീരുമാനം എടുക്കുകയെന്നും മന്ത്രി പറഞ്ഞു.

മലയാള സിനിമയ്ക്ക് ഭൂഷണമല്ലാത്ത പല കാര്യങ്ങളും നടക്കുന്നുണ്ട്. അതിൻ്റെ അടിവേര് അറുക്കാനുള്ള ശ്രമമാണ് സിനിമയിലെ സ്ത്രീകൾ നടത്തിയത്. സിനിമ മേഖലയിലെ നിഗൂഡതകൾ മാറ്റാൻ സർക്കാർ ഇടപെടും.ആകാശത്തിലെ നിഗൂഢതകൾ നീക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.


ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് 2019 ഡിസംബർ 31 നാണ് സർക്കാരിന് കൈമാറിയത്. പിണറായി വിജയനു കൈമാറിയ റിപ്പോർട്ടിൽ 300 പേജുകളാണ് ഉണ്ടായിരുന്നത്. റിപ്പോർട്ട് നൽകി അഞ്ചുവർഷമായിട്ടും പുറത്തുവിടാൻ സർക്കാർ തയാറായിരുന്നില്ല. ഡബ്ല്യുസിസി അടക്കം ഇതിനെതിരെ രംഗത്തെത്തിയിരുന്നു. വിവരാവകാശ കമ്മീഷൻ്റെ ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധതയും കാസ്റ്റിങ് കൗച്ചും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് പോലും നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങളും എല്ലാം ഉള്‍ക്കൊള്ളിച്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് നിലനില്‍ക്കുന്നുണ്ടെന്നും , നടി ആക്രമിക്കപ്പെട്ട സംഭവം ഒറ്റപ്പെട്ട സംഭവമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് സാധൂകരിക്കുന്ന വാട്സാപ്പ് മെസേജുകളും സ്ക്രീന്‍ഷോട്ടുകളും അടക്കമുള്ള തെളിവുകള്‍ കമ്മിറ്റിയുടെ പക്കലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com