ചെറുപ്പം മുതലേ മോളെ എന്ന് വിളിച്ചിരുന്ന നടനായിരുന്നു. മെസേജിൽ നിന്നാണ് ദുരുദേശം മനസിലായെതെന്നും സോണിയ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വെളിപ്പെടുത്തലുമായി നടൻ തിലകൻ്റെ മകൾ സോണിയ. ജാതിയുടെ പേരിൽ സിനിമയിൽ നിന്ന് തിലകനെ മാറ്റനിർത്തിയിട്ടുണ്ടെന്ന് മകൾ ആരോപിച്ചു. മുതിർന്ന നടനിൽ നിന്ന് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നതായും സോണിയ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന് ഇത്രയും സമയം പിന്നിട്ടിട്ടും എന്തുകൊണ്ടാണ് അമ്മ സെക്രട്ടറി പ്രതികരിക്കാത്തതെന്നും സോണിയ ചോദിച്ചു.
അമ്മക്കെതിരെ സംസാരിച്ചതിന് 15 അംഗ പവർ കമ്മിറ്റിയാണ് അച്ഛനെതിരെ നിന്നത്. അതിൽ ചില ആളുകൾ 'അമ്മ ഭാരവാഹിത്വത്തിൽ നിന്ന് ഇപ്പോൾ മാറിയിട്ടുണ്ട്. ജാതിയുടെ പേരിലും അച്ഛനെ സിനിമയിൽ നിന്നും മാറ്റിനിർത്തിയിട്ടുണ്ട്. മാത്രമല്ല, സിനിമ മേഖലയിൽ നിന്നും തനിക്കും മോശം അനുഭവം നേരിട്ടതായും സോണിയ വെളിപ്പെടുത്തി.
അച്ഛൻ്റെ പ്രശ്നം സംസാരിക്കാനായി മുറിയിലേക്ക് വിളിച്ച പ്രമുഖ നടനിൽ നിന്ന് മോശം അനുഭവം നേരിട്ടതായാണ് വെളിപ്പെടുത്തൽ. ചെറുപ്പം മുതലേ മോളെ എന്ന് വിളിച്ചിരുന്ന നടനായിരുന്നു. മെസേജിൽ നിന്നാണ് ദുരുദേശം മനസിലായെതെന്നും സോണിയ പറഞ്ഞു. സമയം വരുമ്പോൾ ആരാണെന്ന് വെളിപ്പെടുത്താമെന്നും സോണിയ പ്രതികരിച്ചു.