fbwpx
"ഹേമ കമ്മിറ്റി റിപ്പോർട്ട് പൊതുജന മധ്യത്തിൽ ചർച്ച ചെയ്യേണ്ടി വന്നത് തന്നെ നാണക്കേട്"
logo

ന്യൂസ് ഡെസ്ക്

Last Updated : 21 Aug, 2024 06:23 AM

പവർ ഗ്രൂപ്പിൽ മന്ത്രിസഭയിലെ ഒരാൾ ഉണ്ടെന്നത് ശരിയാണെങ്കിൽ അത് സർക്കാർ അന്വേഷിക്കണം. സർക്കാരിന് അതില്‍ ഉത്തരവാദിത്തമുണ്ടെന്നും ഗവർണർ

HEMA COMMITTEE REPORT


ഹേമ കമ്മിറ്റി റിപ്പോർട്ട് പൊതു ജനമധ്യത്തിൽ ചർച്ച ചെയ്യേണ്ടി വന്നത് തന്നെ നാണക്കേടാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. സംസാരിക്കാൻ നാണക്കേട് തോന്നുന്നുവെന്നും ഗവർണർ പറഞ്ഞു.

ALSO READ: ഹേമ കമ്മിറ്റി റിപ്പോർട്ട്: ലൈംഗിക ചൂഷണത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ല; കേസെടുക്കാനാവില്ലെന്ന് പൊലീസ്


സ്ത്രീകൾ സുരക്ഷിതരല്ലെന്ന ബോധം അവരിലുണ്ട്. പവർ ഗ്രൂപ്പിൽ മന്ത്രിസഭയിലെ ഒരാൾ ഉണ്ടെന്നത് ശരിയാണെങ്കിൽ അത് സർക്കാർ അന്വേഷിക്കണം. സർക്കാരിന് അതില്‍ ഉത്തരവാദിത്തമുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു. റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യത്തില്‍ ആഭിപ്രായം പറയുന്നില്ലെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ:  "സർക്കാർ ചൂഷകർക്ക് ഒപ്പമല്ല": ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ നയം വ്യക്തമാക്കി മുഖ്യമന്ത്രി


ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്. റിപ്പോർട്ട് സർക്കാരിന് ലഭിച്ചതിന് പിന്നാലെ ഡിജിപിക്ക് കൈമാറിയിരുന്നു. എന്നാൽ കേസെടുക്കാനാവില്ലെന്ന് പറഞ്ഞ് മടക്കി അയക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. ലൈംഗിക ചൂഷണത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ലെന്നാണ് പൊലീസിൻ്റെ വാദം.

ALSO READ: 'സർക്കാർ-സിനിമ സംയുക്ത സെക്സ് മാഫിയ': ഹേമ കമ്മിറ്റി റിപ്പോർട്ടിൽ യൂത്ത് കോൺഗ്രസിൻ്റെ പരാതി എഡിജിപിക്ക് കൈമാറി


അതേസമയം, ചൂഷകർക്ക് ഒപ്പമല്ല, ചൂഷണത്തിന് വിധേയപ്പെട്ടവർക്ക് ഒപ്പമാണ് സർക്കാർ എന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു. റിപ്പോർട്ട് പുറത്തുവരുന്നത് സർക്കാരിന് എതിർപ്പുള്ള കാര്യമല്ല. മൊഴികൾ അതീവ രഹസ്യ സ്വഭാവമുള്ളത്. സാക്ഷികൾ മൊഴി നൽകിയത് പുറത്തു വരില്ലെന്ന വിശ്വാസം കൊണ്ടാണ്. ചോർന്ന് വിവാദമാകുന്നത് തടയേണ്ടതിൻ്റെ അനിവാര്യത റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന് ചെയ്യാൻ കഴിയുന്നത് ചെയ്തു. സിനിമാ മേഖലയിലെ നിയമവിരുദ്ധ, സ്ത്രീ വിരുദ്ധ പ്രവണതകളെ ശക്തമായി നേരിടും. അതിനുള്ള നിശ്ചയദാർഢ്യമുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

Also Read
user
Share This

Popular

NATIONAL
KERALA
'ഇനി സിനിമ ഹിറ്റടിക്കും'; പുഷ്പ 2 റിലീസ് ദിവസം യുവതി മരിച്ച വാര്‍ത്തയറിഞ്ഞ് അല്ലു അര്‍ജുന്‍ പറഞ്ഞു: തെലങ്കാന എംഎല്‍എ നിയമസഭയില്‍