fbwpx
ചംപയ് സോറൻ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് സൂചന; തീരുമാനം ഒരാഴ്ചക്കകം
logo

ന്യൂസ് ഡെസ്ക്

Last Updated : 21 Aug, 2024 06:36 PM

ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ചംപയ് സോറൻ തനിക്ക് മുന്നിലുള്ള മൂന്ന് സാധ്യതകളെക്കുറിച്ച് പറഞ്ഞത്

NATIONAL


അഭ്യൂഹങ്ങൾക്കൊടുവിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറൻ പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്ന് സൂചന. ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ചംപയ് സോറൻ തനിക്ക് മുന്നിലുള്ള മൂന്ന് സാധ്യതകളെക്കുറിച്ച് പറഞ്ഞത്. രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുക, പുതിയ പാർട്ടി രൂപീകരിക്കുക, മറ്റൊരോടെങ്കിലും കൂടെ ചേരുക എന്നീ സാധ്യതകളാണ് തനിക്ക് മുന്നിലുള്ളതെന്നാണ് ചംപയ് സോറൻ പറഞ്ഞത്. എന്നാൽ, ഇത്തവണ വിരമിക്കുകയുണ്ടാവില്ല എന്ന് ചംപയ് സോറൻ വ്യക്തമാക്കി. തനിക്ക് പുതിയ പാർട്ടി രൂപീകരിക്കാൻ പാടില്ലേ, ഒരാഴ്ചയ്ക്കകം തീരുമാനമാകുമെന്നും അണികളോടൊപ്പം ചംപയ് സോറൻ മാധ്യമങ്ങളോട് പറഞ്ഞു.

READ MORE: 'സ്വന്തം ആളുകൾ വേദനിപ്പിച്ചു, പാർട്ടിയിൽ അസ്തിത്വമില്ല'; ജെഎംഎം വിടുന്നുവെന്ന് ചംപയ് സോറൻ

ചംപയ് സോറൻ ബിജെപിയിൽ ചേരുമെന്നും നേരത്തെ അഭ്യൂഹങ്ങളുയർന്നിരുന്നു. ആറ് എംഎൽഎമാർക്കൊപ്പം ചംപയ് സോറൻ ഡൽഹിയിലേക്ക് പുറപ്പെട്ടുവെന്നും, ബിജെപിയിലെ മുതിർന്ന നേതാക്കളെ ബന്ധപ്പെടുന്നുണ്ടെന്നും എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, കൂറുമാറ്റ സാധ്യതയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളെയും ആരോപണങ്ങളെയും വ്യക്തിപരമായ ജോലികൾക്കായാണ് ഇവിടെ വന്നതെന്ന് പറഞ്ഞ് സോറൻ തള്ളിയിരുന്നു.

READ MORE: 'നിങ്ങളൊരു പുലിയാണ് ചംപയ് ദാ'; ചംപയ് സോറനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി

ജനുവരിയിൽ ഭൂമി തട്ടിപ്പ് കേസിൽ ഇഡി അറസ്റ്റിന് മുന്നോടിയായി ഹേമന്ത് സോറൻ രാജിവെച്ചതോടെയാണ് ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിക്കസേരയിൽ എത്തിയത്. എന്നാൽ, അഞ്ച് മാസത്തിന് ശേഷം ഹേമന്ത് സോറന് ജാമ്യം ലഭിക്കുകയും, റാഞ്ചിയിൽ ഇന്ത്യ സഖ്യത്തിലെ എംഎൽഎമാർ ചേർന്ന യോഗത്തിൽ സോറനെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ തീരുമാനമെടുക്കുകയും ചെയ്തതിന് പിന്നാലെ, ചംപയ് സോറനെ രാജിവെപ്പിക്കുകയായിരുന്നു. ആ തീരുമാനത്തിൽ അതൃപ്തനായിരുന്നുവെന്നും, പാർട്ടിയിൽ നിന്ന് അപമാനവും അവഹേളനവും നേരിട്ടുവെന്നും എക്സിൽ കുറിച്ചുകൊണ്ട് ഈ മാസം 18നാണ് ജെഎംഎം വിടുന്നുവെന്ന് ചംപയ് സോറൻ വ്യക്തമാക്കിയത്.

READ MORE: ബിജെപിയിലേക്കില്ല, എത്തിയത് വ്യക്തിഗത ആവശ്യത്തിന്; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ചംപയ് സോറൻ

WORLD
ക്രിസ്‌തുമസ് മാർക്കറ്റിൽ കാർ പാഞ്ഞുകയറിയ സംഭവം: മരണം അഞ്ചായി, പത്തിലധികം ആളുകൾ ഗുരുതരാവസ്ഥയിൽ
Also Read
user
Share This

Popular

KERALA
NATIONAL
സുനിതയെ കാണാം, പ്രസവാനന്തര ഉന്മാദത്തിന് മുമ്പും ശേഷവുമുള്ള സ്ത്രീ ജീവിതം