ഷെയ്ഖ് ഹസീനയുടെ രാജിക്കും ബംഗ്ലാദേശിൻ്റെ രാഷ്ട്രീയ അസ്ഥിരതയ്ക്കും പിന്നിൽ ജമാഅത് ഇസ്ലാമിയുടെ വിദ്യാർഥി സംഘടനയെന്ന് റിപ്പോർട്ട്

ഇസ്ലാമി ഛാത്ര ഷിബിർ എന്ന പേരിലുള്ള സംഘടനയ്ക്ക് പാകിസ്താൻ്റെ ഐഎസ്ഐയുമായി ബന്ധമുണ്ടെന്നും ബംഗ്ലാദേശ് വൃത്തങ്ങൾ അറിയിച്ചു
ഷെയ്ഖ് ഹസീനയുടെ രാജിക്കും ബംഗ്ലാദേശിൻ്റെ രാഷ്ട്രീയ അസ്ഥിരതയ്ക്കും പിന്നിൽ ജമാഅത് ഇസ്ലാമിയുടെ വിദ്യാർഥി സംഘടനയെന്ന് റിപ്പോർട്ട്
Published on

ഷെയ്ഖ് ഹസീന സർക്കാരിൻ്റെ പതനത്തിനും, ബംഗ്ലാദേശിൽ കലാപം കൊടുമ്പിരി കൊള്ളുന്നതിനും പിന്നിൽ ജമാഅത് ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയായ ഇസ്ലാമി ഛാത്ര ഷിബിർ ആണെന്നാണ് ബംഗ്ലാദേശ് വൃത്തങ്ങളുടെ വെളിപ്പെടുത്തൽ. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ പിന്തുണയോടെയാണ് സംഘടന നിർണായക നീക്കങ്ങൾ നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രദേശത്ത് ഉടനീളം അക്രമം അഴിച്ചുവിട്ടതിലും ഇസ്ലാമി ഛാത്ര ഷിബിറിൻ്റെ പങ്ക് വലുതാണെന്നും ബംഗ്ലാദേശ് വൃത്തങ്ങൾ വെളിപ്പെടുത്തി.

ALSO READ: "അസാധ്യമായത് സാധ്യമാക്കിയ ധീരർ"; വിദ്യാർഥികൾക്ക് അഭിനന്ദനവുമായി മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി

കഴിഞ്ഞ 2 വർഷങ്ങളിലായി ഇസ്ലാമി ഛാത്ര ഷിബിറിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ ബംഗ്ലാദേശിലെ വിവിധ സർവകലാശാലകളിൽ പ്രവേശനം നേടിയെന്നും,മറ്റു വിദ്യാർത്ഥികളെ ഇവർ നിരന്തരം പ്രകോപിപ്പിച്ചുവെന്നുമാണ് അധികൃതരുടെ വാദം. ധാക്ക സർവകലാശാലയുൾപ്പെടെ നാലിടങ്ങളിൽ വ്യക്തമായ ആധ്യപത്യം ഇസ്ലാമി ഛത്ര ഷിബിറിനുണ്ട്. സംഘടനയുടെ നിരവധി കേഡർമാർ പാകിസ്താനിലേക്ക് യാത്ര ചെയ്തിട്ടുള്ളതായും ബന്ധപ്പെട്ട വൃത്തങ്ങൾ പുറത്തുവിടുന്ന വിവരം. വ്യാജ ഐഡികൾ ഉപയോഗിച്ച് സംഘടനയിൽ ചേരുന്ന ഐഎസ്ഐ അംഗങ്ങൾ, സോഷ്യൽമീഡിയ വഴി വിദ്യാർത്ഥികളെ ആക്രമണത്തിന് പ്രേരിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ജൂലൈയിൽ ആരംഭിച്ച സംവരണ വിരുദ്ധ സമരം വിദ്യാർത്ഥി പ്രക്ഷോഭമായാണ് തുടങ്ങിയത്. സർവകലാശാലാ വിദ്യാർത്ഥികളാണ് പ്രതിഷേധക്കാരിലേറെയും. ബംഗ്ലാദേശിനെ ഒന്നാകെ സ്തംഭിപ്പിച്ച് പ്രതിഷേധം ആളിപടർന്നിരുന്നു. രാജ്യത്ത് ഇൻ്റർനെറ്റ് കണക്ഷൻ വിച്ഛേദിക്കപ്പെട്ടു. വ്യാപകമായി നടന്ന ആക്രമണത്തിൽ മുന്നൂറോളം ജീവനും നഷ്ടമായി. ഇതിനിടെ ജമാഅത്തെ ഇസ്ലാമിയും അവരുടെ വിദ്യാർത്ഥിസംഘടനയും സമരത്തെ അട്ടിമറിച്ച് അക്രമം അഴിച്ചുവിട്ടുവെന്ന് ആരോപിച്ച് ജൂലൈ 30ന് സംഘടനയെ നിരോധിച്ചു. ബംഗ്ലാദേശ് വിമോചന സമരത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള സംവരണം 30ൽ നിന്ന് അഞ്ച് ശതമാനമാക്കി വെട്ടിച്ചുരുക്കിയ സുപ്രീം കോടതി വിധി വന്നതോടെ പ്രക്ഷോഭം തുടർന്നു. സംഘർഷങ്ങൾ അനിയന്ത്രിതമെന്ന് മനസിലാക്കിയതോടെ ഹസീന രാജിവെച്ച് രാജ്യം വിടുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com