റിപ്പോർട്ടിൽ പറയുന്ന പ്രമുഖകർ ആരെന്ന് അറിയില്ലെന്നും AMMA യുടെ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല
ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായും പുറത്തു വിടണമെന്നും , റിപ്പോർട്ടിൽ പറയുന്ന പ്രമുഖകർ ആരെന്ന് അറിയില്ലെന്നും AMMA യുടെ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല.
എല്ലാ അംഗങ്ങളെയും ഒരുപോലെയേ കാണാൻ സാധിക്കുകയുള്ളൂ. അംഗങ്ങളിൽ 99 ശതമാനം ആളുകളെയും ഹേമ കമ്മിറ്റി വിളിപ്പിച്ചില്ലെന്നും ജയൻ ചേർത്തല വ്യക്തമാക്കി.
അമ്മയുടെ പ്രതികരണം വൈകിയതിൽ ചില സാങ്കേതിക കാരണങ്ങൾ ഉണ്ട്. അമ്മാ ഷോ നടക്കുന്നതിനാൽ താരങ്ങൾ എല്ലാവരും റിഹേഴ്‌സലിൽ ആയിരുന്നു. എന്നായിരുന്നു ജയൻ നേരത്തെ നൽകിയ വിശദീകരണം. ഇത്രയും പ്രശ്നങ്ങൾ സിനിമയിൽ ഉണ്ടെന്നു റിപ്പോർട്ട് കണ്ട് താനും ഞെട്ടി. അമ്മ ഇരകൾക്കൊപ്പം തന്നെയാണും അദ്ദേഹം പറഞ്ഞു. എത്ര ഉന്നതനായാലും അമ്മ വേട്ടക്കാരനൊപ്പം നിൽക്കില്ലെന്നും അന്വേഷണം നടത്തി കുറ്റക്കാരനാണെന്ന് കണ്ടാൽ ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ALSO READ: വേട്ടക്കാരൻ്റെ പേര് ഒഴിവാക്കാൻ ആരും പറഞ്ഞിട്ടില്ല, പുഴുക്കുത്തുകൾ പുറത്തുവരണം: ജഗദീഷ്
സിനിമ മേഖലയിൽ വേതന ഏകീകരണം അസാധ്യമാണ്. പവർ ഗ്രൂപ്പ് ഉണ്ടെന്നു വിശ്വസിക്കുന്നില്ല. റിപ്പോർട്ട് പുറത്ത് വരാൻ കാരണക്കാരായ WCC യോട് ബഹുമാനമുണ്ട്. സർക്കാർ തുടർനടപടികൾ എടുക്കും എന്ന് തന്നെ വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയെടുക്കേണ്ടത് സർക്കാരാണെന്നും, റിപ്പോർട്ട് AMMA സംഘടനയെ പ്രതിസ്ഥാനത്ത് നിർത്തുന്നില്ലെന്നും സംഘടനയുടെ ജനറൽ സെക്രട്ടറി സിദ്ദീഖ് പറഞ്ഞു. റിപ്പോർട്ട് സ്വാഗതം ചെയ്യുന്നു. റിപ്പോർട്ടിൽ പരാമർശിക്കുന്ന പരാതികൾ ഉണ്ടെങ്കിൽ കേസെടുത്ത് അന്വേഷിക്കണമെന്നും സിദ്ദീഖ് വ്യക്തമാക്കി.
ALSO READ: ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം, കുറ്റക്കാരെ ശിക്ഷിക്കണം, പുകമറ സൃഷ്ടിക്കരുത്: A.M.M.A
റിപ്പോർട്ട് വൈകിയതിന് പൊതുസമൂഹത്തോട് ക്ഷമ ചോദിക്കുന്നു. സിനിമയിലെ പവർ ഗ്രൂപ്പ് എന്ന പരാമർശം കേട്ടു. അങ്ങനെയുള്ളതായി അറിയില്ല. 'സിനിമാ മേഖലയിലാകെ പ്രശ്നം' എന്ന പരാമർശത്തിൽ അതൃപ്തിയുണ്ട്. സംഘടനയുടെ ഷോ ഉള്ളതു കൊണ്ടാണ്ട് റിപ്പോർട്ടിന്മേലുള്ള പ്രതികരണം വൈകിയതെന്നും സിദ്ദീഖ് പറഞ്ഞു. പ്രമുഖർ ഉപദ്രവിച്ചുവോ എന്ന ചോദ്യത്തിന് അവർ ആരെന്ന് ആദ്യം പുറത്തുവരട്ടെ. AMMAയ്ക്ക് ഉള്ളിൽ ഭിന്നത ഇല്ല. മമ്മൂട്ടിയെയും മോഹൻലാലിനെയും കമ്മിറ്റി വിളിപ്പിച്ചിട്ടുണ്ട്. പ്രതിഫലം സംബന്ധിച്ച കാര്യങ്ങളാണ് ചോദിച്ചെന്നതാണ് അറിവെന്നും സിദ്ദീഖ് പറഞ്ഞു.