fbwpx
ജർമനിയെ ഞെട്ടിച്ച് കത്തിയാക്രമണം: മൂന്ന് മരണം, നാല് പേർക്ക് പരുക്ക്
logo

ന്യൂസ് ഡെസ്ക്

Posted : 24 Aug, 2024 10:56 AM

ജര്‍മനിയില്‍ സാധാരണയായി ഇത്തരം സംഭവങ്ങള്‍ അപൂര്‍വമാണെന്ന് സംഭവസ്ഥലം സന്ദർശിച്ച ആഭ്യന്തര മന്ത്രി ഹെര്‍ബര്‍ട്ട് റൂള്‍ പറഞ്ഞു

WORLD


പടിഞ്ഞാറൻ ജർമൻ നഗരമായ സോളിംഗനിൽ വെള്ളിയാഴ്ച രാത്രി നടന്ന ഉത്സവത്തിനിടെ ആക്രമണത്തിൽ കുത്തേറ്റ്‌ മൂന്ന് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച രാത്രി 10ന്‌ ജർമനിയിലെ സോളിംഗനിൽ നഗരത്തിന്റെ 650-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന സിറ്റി ഫെസ്റ്റിവലിലാണ്‌ സംഭവം. രാത്രിയിൽ അജ്ഞാതനായ ഒരാൾ ആഘോഷത്തിലേക്ക്‌ കയറി വന്ന്‌ ആളുകളെ ആക്രമിക്കുകയായിരുന്നു. ആക്രമിച്ച ശേഷം അക്രമി ഓടി രക്ഷപ്പെട്ടു.

READ MORE: ഇന്ത്യ നിഷ്പക്ഷരല്ല, സമാധാനത്തിൻ്റെ പക്ഷത്തെന്ന് മോദി; പിന്തുണയ്ക്ക് നന്ദിയറിയിച്ച് സെലൻസ്കി


ജര്‍മനിയില്‍ സാധാരണയായി ഇത്തരം സംഭവങ്ങള്‍ അപൂര്‍വമാണെന്ന് സംഭവസ്ഥലം സന്ദർശിച്ച ആഭ്യന്തര മന്ത്രി ഹെര്‍ബര്‍ട്ട് റൂള്‍ പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവം ഭീകരാക്രമണമാണോ എന്ന് സംശയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Also Read
user
Share This

Popular

KERALA
KERALA
BIG BREAKING| 'വയനാട് അതിതീവ്ര ദുരന്തം'; കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു