ഇറാൻ പിന്തുണയുള്ള ഗ്രൂപ്പായ ഹിസ്ബുള്ളയുടെ പ്രസ്താവന പ്രകാരം, ഇസ്രായേൽ സൈനിക സൈറ്റുകൾ ലക്ഷ്യമിട്ട് നിരവധി സ്ഫോടനാത്മക ഡ്രോണുകൾ വിക്ഷേപിച്ചതായി റിപ്പോർട്ടുണ്ട്
ലെബനൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയും ഇസ്രായേലും യുദ്ധം പ്രഖ്യാപിച്ചു. ഇതിനെ തുടർന്ന് ഇരു രാജ്യങ്ങളും തങ്ങളുടെ ആയുധശേഖരം ശക്തിപ്പെടുത്തി. ഇറാൻ പിന്തുണയുള്ള ഗ്രൂപ്പായ ഹിസ്ബുള്ളയുടെ പ്രസ്താവന പ്രകാരം, ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നിരവധി സ്ഫോടനാത്മക ഡ്രോണുകൾ വിക്ഷേപിച്ചതായി റിപ്പോർട്ടുണ്ട്. 320-ലധികം റോക്കറ്റുകൾ ഇസ്രായേലിലേക്ക് വിക്ഷേപിച്ചതായി ഹിസ്ബുള്ള അറിയിച്ചു.
ഇതിന് മറുപടിയായി ലെബനനിൽ ഇസ്രായേൽ സൈന്യം മുൻകൂട്ടിയുള്ള ആക്രമണം ആരംഭിച്ചുവെന്നും വിവരങ്ങൾ പുറത്തു വരുന്നുണ്ട്. കഴിഞ്ഞ മാസം നടന്ന തങ്ങളുടെ സൈനിക കമാൻഡർ ഫുആദ് ഷുക്കറിൻ്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഹിസ്ബുള്ളയും അതിൻ്റെ പ്രാദേശിക സഖ്യകക്ഷിയായ ഇറാനും അറിയിച്ചിരുന്നു. ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ, ഹിസ്ബുള്ള കമാൻഡർ ഫുആദ് ഷുക്കൂർ എന്നിവരുടെ വധത്തിന് പിന്നാലെ ഇസ്രയേലിനെതിരായ പ്രതിഷേധം കടുപ്പിച്ചിരുന്നു.തെഹ്റാനിലും ബെയ്റൂട്ടിലും ആയിരങ്ങൾ ഇസ്രയേല്‍ വിരുദ്ധ പ്രതിഷേധത്തിൻ്റെ ഭാഗമായി പങ്കെടുത്തിരുന്നു.
ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രയേലിനെ ആക്രമിക്കണമെന്ന ആഹ്വാനവുമായി ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി രംഗത്തെത്തിയിരുന്നു. ഇറാന്‍ നേരിട്ട് ഇസ്രയേലിനെ ആക്രമിക്കണമെന്നും ഖമേനി നിര്‍ദേശിച്ചുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ALSO READ: ലൈംഗികാരോപണം; സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം രാജിവച്ചു
ഇസ്രയേലിന് നേർക്കുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക്, അത് ഏത് ഭാഗത്തുനിന്നായാലും വലിയ വില നല്‍കേണ്ടി വരും എന്ന പ്രസ്താവനയുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തിയിരുന്നു. എന്നാല്‍ ഗാസ വിഷയത്തില്‍ ഹമാസിൻ്റെ മധ്യസ്ഥനായി നിലകൊണ്ട ഹനിയയുടെ വധം ഗാസയിലെ വെടിനിർത്തലടക്കമുള്ള സമാധാന ശ്രമങ്ങളെ വീണ്ടും അനിശ്ചിതത്വത്തിലാക്കുകയാണെന്നും റിപ്പോർട്ട് പുറത്തു വന്നിരുന്നു.