26 കിലോ സ്വർണത്തിനു പകരം മുക്കുപണ്ടം വച്ച് 17 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി
കോഴിക്കോട് വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിൽ വൻ തട്ടിപ്പ്. 26 കിലോ സ്വർണത്തിനു പകരം മുക്കുപണ്ടം വച്ച് 17 കോടി രൂപ തട്ടിയെടുത്ത് മുന്‍ മാനേജര്‍ കടന്നു കളഞ്ഞതായി പരാതി. തമിഴ്നാട് മേട്ടുപാളയം സ്വദേശി മധുജയകുമാര്‍ (34) ആണ് തട്ടിപ്പ് നടത്തിയത്.
ALSO READ: കൊല്ലത്തെ പാപ്പച്ചന്‍ കൊലപാതകം; ആദ്യ നാല് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി
2021 ജൂൺ 13 മുതൽ 2024 ജൂലൈ 6 വരെ 42 അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടത്തിയത്. ജൂലൈ 6ന് എറണാകുളം പാലാരിവട്ടം ശാഖയിലേക്ക് മധുജയകുമാർ സ്ഥലം മാറി പോയിരുന്നു. എന്നാൽ അവിടെ ജോലിയിൽ പ്രവേശിച്ചിരുന്നില്ല. ബാങ്കിൽ പുതുതായി ചാർജെടുത്ത മാനേജർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് മനസിലായത്. വടകര എടോടി ശാഖ മാനേജർ പാനൂർ സ്വദേശി ഇർഷാദിൻ്റ പരാതിയിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.