fbwpx
കൊല്ലത്തെ പാപ്പച്ചന്‍ കൊലപാതകം; ആദ്യ നാല് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി
logo

ന്യൂസ് ഡെസ്ക്

Last Updated : 17 Aug, 2024 12:49 PM

നിർണായക തെളിവുകൾ വീണ്ടെടുക്കാൻ കസ്റ്റഡി കാലാവധി ദീർഘിപ്പിക്കണമെന്ന അപേക്ഷയിലാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ലക്ഷ്മി ശ്രീനിവാസിന്‍റെ ഉത്തരവ്

KERALA


കൊല്ലം ആശ്രാമം സ്വദേശി പാപ്പച്ചനെ ക്വട്ടേഷൻ നല്‍കി കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ ആദ്യ നാല് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി. അനിമോൻ, മാഹീൻ, സരിത, അനൂപ് എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് നാല് ദിവസത്തേക്ക് കൂടി നീട്ടിയത്. നിർണായക തെളിവുകൾ വീണ്ടെടുക്കാൻ കസ്റ്റഡി കാലാവധി ദീർഘിപ്പിക്കണമെന്ന അപേക്ഷയിലാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ലക്ഷ്മി ശ്രീനിവാസിന്‍റെ ഉത്തരവ്.

ALSO READ: മാസങ്ങൾ നീണ്ട ആസൂത്രണം; കൊല്ലത്തെ വാഹനാപകട മരണം കൊലപാതകം, മുഖ്യപ്രതികൾ മുത്തൂറ്റ് നിധി ലിമിറ്റഡിലെ ജീവനക്കാർ


പഴുതടച്ചുള്ള കുറ്റപത്രം തയ്യാറാക്കുന്നതിൻ്റെ ഭാഗമായാണ് പ്രതികളെ വീണ്ടും അന്വേഷണ സംഘം കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. പ്രതികള്‍ നല്‍കിയ മൊഴികളിലും തെളിവുകളിലും വൈരുധ്യമുണ്ട്. വീണ്ടും ചോദ്യം ചെയ്ത് കൃത്യമായ വിവരം ശേഖരിക്കുകയാണ് ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.

പാപ്പച്ചൻ നിക്ഷേപിച്ച പണം മുത്തൂറ്റ് നിധിയിലെ മാനേജരായ സരിതയും സഹപ്രവർത്തകനായ അനൂപും ചേർന്ന് പാപ്പച്ചന്‍റെ ഒപ്പ് പതിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാൻ സരിതയുടെയും അനൂപിന്‍റെയും കൈയക്ഷരവും ഒപ്പും ശേഖരിക്കണം. കൂടാതെ ഗൂഗിള്‍ പേ വഴിയും ലാപ്ടോപ്പ് ഉപയോഗിച്ചും ഓണ്‍ലൈൻ ഇടപാട് വഴിയും ക്വട്ടേഷൻ സംഘത്തിന് പ്രതിഫലം നല്‍കിയെന്നാണ് സരിതയുടെ മൊഴി. പേരൂർക്കടയിലെ ബന്ധുവീട്ടിലുള്ള ഈ ലാപ്ടോപ്പും മൊബൈല്‍ ഫോണും കണ്ടെടുക്കേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.

ALSO READ: കൊല്ലത്തെ വയോധികനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവം; തെളിവെടുപ്പ് നടത്തി പൊലീസ്


പാപ്പച്ചനെ ഇടിച്ച്‌ കൊലപ്പെടുത്താൻ ഉപയോഗിച്ച നീല വാഗണർ കാർ പൊലീസ് കസ്റ്റഡിയിലുണ്ട്. എന്നാല്‍ സംഭവ സ്ഥലത്ത് എത്താൻ മാഹീനും അനൂപും ഉപയോഗിച്ച വാഹനങ്ങള്‍ കണ്ടെത്തണം. സരിതയും അനൂപും ചേർന്ന് പാപ്പച്ചന്‍റെ കൈയില്‍ നിന്ന് എത്ര രൂപ തട്ടിയെടുത്തെന്നും ഇവ എന്ത് ചെയ്തെന്നും കണ്ടെത്തി വീണ്ടെടുക്കണം. തട്ടിപ്പ് കാലയളവില്‍ സരിതയുടെ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് വൻ തുകകള്‍ എത്തിയതിന്‍റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

ALSO READ: ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ അധ്യാപകനെ വിദ്യാർഥികൾ ആക്രമിച്ചെന്ന് പരാതി


മുത്തൂറ്റ് നിധി ലിമിറ്റഡിലെ ജീവനക്കാരി സരിത, അനൂപ് എന്നിവരാണ് പാപ്പച്ചനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത്. ഇതിന്‍റെ ഭാ​ഗമായി അനിമോൻ എന്നയാൾക്ക് ഇരുവരും ചേർന്ന് 19 ലക്ഷം രൂപ നൽകി. കൊലപാതകത്തിനായി അനിമോൻ മാഹീൻ, ഹാഷിം എന്നീ രണ്ട് കൂട്ടുപ്രതികളുടെ സഹായവും തേടി. അനൂപാണ് പാപ്പച്ചനെ ആശ്രാമത്തേക്ക് വിളിച്ച് വരുത്തിയത്. പിന്നീട് ക്വട്ടേഷൻ ഏറ്റെടുത്ത അനിമോൻ പാപ്പച്ചനെ കാറുപയോഗിച്ച് ഇടിച്ച് തെറിപ്പിച്ചു. സംഭവ സ്ഥലത്ത് പ്രതികളിലൊരാളായ ആസിഫ് ആംബുലൻസ് തയ്യാറാക്കി നിർത്തിയിരുന്നതായും പൊലീസ് കണ്ടെത്തി.

കൊല്ലപ്പെട്ട പാപ്പച്ചന് സ്വകാര്യ ധനമിടപാട് സ്ഥാപനമായ മുത്തൂറ്റ് നിധി ലിമിറ്റഡിൽ 80 ലക്ഷത്തിന്‍റെ ഫിക്സ്ഡ് ഡെപ്പോസിറ്റുണ്ട്. അതിൽ പലതവണ സരിതയും അനൂപും തിരിമറി നടത്താൻ ശ്രമിച്ചിരുന്നു. ശേഷമായിരുന്നു കൊലപാതകശ്രമം. ആദ്യം മരണകാരണം സാധാരണമായിരുന്നു എന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരുന്നത്. എന്നാല്‍, ഉയര്‍ന്നുവന്ന സംശയത്തെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. അതിനെത്തുടര്‍ന്നാണ് മരണം കൊലപാതകമാണ് എന്ന് കണ്ടെത്തിയത്.

KERALA
ബാരിക്കേഡെന്ന് കരുതി ബലൂണ്‍ വെച്ച സ്റ്റിക്കില്‍ പിടിച്ചപ്പോഴാണ് വീണത്, ഉമ തോമസിന് ബോധമുണ്ടായിരുന്നില്ല; ദൃക്‌സാക്ഷി ന്യൂസ് മലയാളത്തോട്
Also Read
user
Share This

Popular

KERALA
KERALA
ഉമ തോമസിന് തലച്ചോറിനും ശ്വാസകോശത്തിനും പരുക്ക്; 24 മണിക്കൂര്‍ കഴിയാതെ നിയന്ത്രണ വിധേയമെന്ന് പറയാനാവില്ലെന്ന് മെഡിക്കല്‍ സംഘം