സംസ്ഥാനത്തിന്റെ ക്ഷേമ പെൻഷൻ രാജ്യത്തിനു തന്നെ മാതൃകയാണ്
സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിപ്പിൽ പ്രതികരണവുമായി മന്ത്രി പി. രാജീവ്. ക്ഷേമ പെൻഷൻ എന്നത് സർക്കാരിന്റെ ക്ഷേമ കാഴ്ചപ്പാടിന്റെ ഭാഗമാണ്. സർക്കാർ ഉദ്യോഗസ്ഥർ ക്ഷേമപെൻഷൻ വാങ്ങുന്നത് അങ്ങേയറ്റം ഗൗരവതരമാണ്. സംഭവത്തിൽ കർക്കശ നിലപാട് സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പി. രാജീവ് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ക്ഷേമ പെൻഷൻ രാജ്യത്തിനു തന്നെ മാതൃകയാണ്. സർക്കാർ ഉദ്യോഗസ്ഥർ സാമൂഹിക സുരക്ഷ പെൻഷൻ കൈപ്പറ്റിയത് അനധികൃതമായി. കർശന നടപടി എടുക്കുമെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മുനമ്പം വഖഫ് ഭൂമി പ്രശ്നത്തില്‍ ജുഡീഷ്യൽ കമ്മീഷൻ്റെ പരിഗണനാ വിഷയങ്ങൾ സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അവിടെ താമസിക്കുന്ന സാധാരണക്കാരുടെ വിഷയങ്ങളാണ് കമ്മീഷൻ പരിശോധിക്കുക. പരമാവധി മൂന്ന് മാസത്തിൽ പരിഹരിക്കുമെന്ന് കമ്മീഷൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രശ്നങ്ങൾ തീരരുത് എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടാകും. എല്ലാവരും ഒന്നിച്ചു നിന്ന് കമ്മീഷനെ പിന്തുണയ്ക്കുകയാണ് വേണ്ടത്. ഒരാഴ്ചയ്ക്കുള്ളിൽ കമ്മീഷന്റെ പ്രവർത്തനം പൂർണതോതിൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ALSO READ: സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടി സർക്കാർ ജീവനക്കാർ; കർശന നടപടിക്ക് സർക്കാർ
വൈസ് ചാൻസലർ നിയമന വിവാദത്തിലും മന്ത്രി പ്രതികരിച്ചു. ചാൻസലർക്ക് ഉള്ള അധികാരം നിയമസഭ പാസ്സാക്കുന്ന നിയമങ്ങളിലൂടെ ഉള്ളതാണ്. സർക്കാർ നൽകുന്ന പാനലിൽ നിന്നും വേണം വൈസ് ചാൻസലർമാരെ നിയമിക്കുന്നതെന്ന് സംസ്ഥാന നിയമമുണ്ട്. കണ്ണൂർ വിസിയുമായി ബന്ധപ്പെട്ട വിധിക്ക് ശേഷവും നിരവധി വിധികൾ വന്നിട്ടുണ്ട്. സർക്കാരിന് അധികാരമില്ല എന്ന് സുപ്രീം കോടതി വിധിയില്ല. മുഖ്യമന്ത്രിയാണ് ക്രമം നിശ്ചയിക്കുന്നതെന്നും ചാൻസലർക്ക് എതിർപ്പുണ്ടെങ്കിൽ പാനൽ എഴുതി നൽകണം എന്നുമാണ് സുപ്രീം കോടതി വിധിയെന്നും മന്ത്രി പറഞ്ഞു.