കുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു
തിരുവനന്തപുരം കഴക്കൂട്ടത്തുനിന്നും കാണാതായ പതിമൂന്നുകാരിയെ കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ മുതൽ കാണാതായ അസം സ്വദേശിയായ തസ്മീതിനായുള്ള തെരച്ചിൽ 15 മണിക്കൂർ പിന്നിട്ടിട്ടും തുടരുകയാണ്. വൈകിട്ട് തിരുവനന്തപുരത്തുനിന്നും സിൽച്ചറിലേക്കുള്ള അരണോയ് എക്സ്പ്രസിൽ കയറിയതായുള്ള സംശയത്തെ തുടർന്ന് പാലക്കാട് സ്റ്റേഷനിൽവെച്ച് പൊലീസ് കോച്ചുകളിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ട്രെയ്ൻ കോയമ്പത്തൂർ എത്തുമ്പോഴും വിശദമായ പരിശോധന നടത്താനാണ് നീക്കം.
മറ്റു ട്രെയിനുകളിലും പൊലീസിൻ്റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. അമ്മയുമായി വഴക്കിട്ട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ പെൺകുട്ടി ദേശീയപാതയിലേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ ലഭിച്ചിരുന്നു.
Also Read: കഴക്കൂട്ടത്ത് പതിമൂന്നുകാരിയെ കാണാതായിട്ട് 12 മണിക്കൂർ; തെരച്ചില്‍ ഊർജിതം
കണിയാപുരം മുസ്ലിം ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് തസ്മീത്. സഹോദരിയുമായി വഴക്കിട്ടതിന് തസ്മീതിനെ അമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങി പോയത്. തുടർന്ന് കുടുംബം കഴക്കൂട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് കുട്ടിയുടെ കുടുംബം തിരുവനന്തപുരത്തെത്തിയത്.