fbwpx
പൊലീസ് വാഹനമിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം; സ്ഥിരം അപകടമേഖലയെന്ന് നാട്ടുകാർ
logo

ന്യൂസ് ഡെസ്ക്

Last Updated : 17 Aug, 2024 05:20 PM

കോഴിക്കോട് വടകര ദേശീയപാതയിലെ പുതുപ്പണം അരവിന്ദ് ഘോഷ് റോഡിലാണ് അപകടം ഉണ്ടായത്

KERALA


കോഴിക്കോട് വടകര ദേശീയ പാതയിൽ പൊലീസ് വാഹനമിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. പണിക്കോട്ടി ഹാഷ്മി നഗർ സ്വദേശി കുനിങ്ങാട്ട് അസൈനാർ ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം.

READ MORE: വാഗ്ദാനം ചെയ്ത പരിശീലനം നൽകിയില്ല; കോച്ചിംഗ് സെന്‍ററിന് പിഴ ചുമത്തി ഉപഭോക്തൃ കോടതി

കോഴിക്കോട് വടകര ദേശീയപാതയിലെ പുതുപ്പണം അരവിന്ദ് ഘോഷ് റോഡിലാണ് അപകടം ഉണ്ടായത്. കണ്ണൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന പൊലീസ് വാൻ അസൈനാറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മൂന്ന് പൊലീസ് വാനുകൾ ഒരുമിച്ച് കടന്ന് പോകുമ്പോഴാണ് അപകടം. ഇടിയുടെ ആഘാതത്തിൽ തലയുടെ ഭാഗം ചിതറിയ നിലയിൽ ആയിരുന്നു. മൃതദേഹം വടകര ഗവൺമെൻ്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

READ MORE: ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ മർദ്ദിച്ച് കൊലപ്പെടുത്തി; ആൺ സുഹൃത്ത് അറസ്റ്റിൽ

ദേശീയപാതയിൽ സ്ഥിരം അപകട മേഖലയിലാണ് കാൽനടക്കാരനും അപകടത്തിൽ പെട്ടതെന്ന് നാട്ടുകാർ പറയുന്നു. ഈ ഭാഗത്ത് ദേശീയപാതയുടെ നിർമാണ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. 

READ MORE: കുളപ്പുള്ളിയിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

Also Read
user
Share This

Popular

KERALA
KERALA
'മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല'; തിരുവമ്പാടി ദേവസ്വം വേലയുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് തൃശൂര്‍ എഡിഎം