ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യയുടെ ഗോൾകീപ്പറും മലയാളികളുടെ പ്രിയങ്കരനുമായ പി.ആർ. ശ്രീജേഷിനും ഗംഭീര സ്വീകരണമാണ് ആരാധകർ ഒരുക്കിയിരുന്നത്
പാരിസ് ഒളിംപിക്സിൻ്റെ വിജയകരമായ പരിസമാപ്തിക്ക് പിന്നാലെ വിജയശ്രീലാളിതരായി രാജ്യതലസ്ഥാനത്ത് പറന്നിറങ്ങി ഇന്ത്യയുടെ അഭിമാന താരങ്ങൾ. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇന്ത്യൻ ഒളിംപിക്സ് സംഘത്തിന് ഡൽഹിയിൽ വൻ സ്വീകരണമാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷനും ആരാധകരും ചേർന്നൊരുക്കിയത്.
ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യയുടെ ഗോൾകീപ്പറും മലയാളികളുടെ പ്രിയങ്കരനുമായ പി.ആർ. ശ്രീജേഷിനും ഗംഭീര സ്വീകരണമാണ് ആരാധകർ ഒരുക്കിയിരുന്നത്. ഒളിംപിക്സോടെ വിരമിക്കുമെന്ന് ശ്രീജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.
READ MORE: വിനേഷ് ഫോഗട്ടിൻ്റെ അയോഗ്യതയിൽ വിധി ഇന്ന്; രണ്ടാം വെള്ളി മെഡൽ പ്രതീക്ഷയിൽ ഇന്ത്യ