വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തുക, വ്യക്തി കൾക്കെതിരെ പരാതിയുണ്ടെങ്കിൽ കേസും രജിസ്റ്റർ ചെയ്യും
സിനിമ മേഖലയിലെ ലൈംഗിക ആരോപണത്തെ തുടർന്ന് പ്രത്യേക അന്വേഷണസംഘത്തിൻ്റെ യോഗം നാളെ ചേരും. ഇതിൻ്റെ ഭാഗമായി പരസ്യ പ്രതികരണം നടത്തിയ സ്ത്രീകളുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തുക, വ്യക്തികൾക്കെതിരെ പരാതിയുണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്യും. ഇനി പോക്സോ കുറ്റമാണെങ്കിൽ പരാതിയില്ലാതെയും കേസെടുക്കും. അതേസമയം സർക്കാർ നടത്തുന്ന സിനിമ കോൺക്ലേവ് നംബറിൽ കൊച്ചിയിൽ നടക്കുമെന്ന് സർക്കാർ അറിയിച്ചു. പരിപാടിയുടെ നടത്തിപ്പിനായി 2 കോടി രൂപ പാസാക്കിയിട്ടുണ്ട്. പരിപാടിയിൽ 400 പേരെ പങ്കെടുപ്പിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
ALSO READ: സിനിമാ കോൺക്ലേവ് കൊച്ചിയിൽ; 2 കോടി രൂപ പാസാക്കി സർക്കാർ, 400 പേരെ പങ്കെടുപ്പിക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സിനിമാ മേഖലയിലെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. മുഖ്യമന്ത്രി ഡിജിപിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം.ഐജി ശ്രീ. സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണസംഘത്തേയാണ് നിയോഗിച്ചത്. ക്രൈംബ്രാഞ്ച് എഡിജിപി ശ്രീ. എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും.