നേരത്തെ തീരുമാനിച്ചതുപോലെ വ്യാഴാഴ്ച്ച ഇസ്രയേൽ-ഹമാസ് സമാധാന ചർച്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, ഇപ്പോഴും വെടിനിർത്തൽ സാധ്യമാണെന്നും യുഎസ് പറഞ്ഞു
ഇസ്രയേൽ നഗരമായ ടെൽ അവീവിനും അതിന്റെ അടുത്തുള്ള പ്രദേശങ്ങളിലേക്കും ചൊവ്വാഴ്ച്ച രണ്ട് എം 90 റോക്കറ്റുകൾ ഉപയോഗിച്ച് ആക്രമണം ലക്ഷ്യമിട്ടതായി ഹമാസിന്റെ സായുധ സംഘം അൽ-ഖസ്സാം ബ്രിഗേഡ്‌സ് പറഞ്ഞു.
ടെൽ അവീവിൽ സ്ഫോടന ശബ്ദം കേട്ടെങ്കിലും ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇസ്രയേൽ മാധ്യമങ്ങൾ പറയുന്നു. മധ്യ, തെക്കൻ ഗാസയിൽ ചൊവ്വാഴ്ച നടന്ന വ്യോമാക്രമണത്തിൽ 19 പലസ്തീൻകാർ കൊല്ലപ്പെട്ടതായി മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. നേരത്തെ തീരുമാനിച്ചതുപോലെ വ്യാഴാഴ്ച്ച ഇസ്രയേൽ-ഹമാസ് സമാധാന ചർച്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, ഇപ്പോഴും വെടിനിർത്തൽ സാധ്യമാണെന്നും യുഎസ് പറഞ്ഞു. ഖത്തർ, ഈജിപ്ത്, ഇസ്രയേൽ എന്നിവിടങ്ങളിലെ ചർച്ചകൾക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ ചൊവ്വാഴ്ച പുറപ്പെടുമെന്ന് ആക്‌സിയോസ് റിപ്പോർട്ട് ചെയ്തു.
Read More: ഒരാഴ്ചയ്ക്കകം ഇറാൻ്റെ ആക്രമണമുണ്ടായേക്കാം; ഇസ്രയേലിന് മുന്നറിയിപ്പ് നൽകി അമേരിക്ക