ചന്ദ്രനെ തൊട്ടുകൊണ്ട് ജീവനെ സ്പർശിക്കുക; രാജ്യം ഇന്ന് ആദ്യ ബഹിരാകാശ ദിനം ആചരിക്കും

ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിലിറങ്ങിയതിന്റെ സ്മരണാർത്ഥം ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു
ചന്ദ്രനെ തൊട്ടുകൊണ്ട് ജീവനെ സ്പർശിക്കുക; രാജ്യം ഇന്ന് ആദ്യ ബഹിരാകാശ ദിനം ആചരിക്കും
Published on


രാജ്യം ഇന്ന് ആദ്യ ദേശീയ ബഹിരാകാശ ദിനം ആചരിക്കും. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിലിറങ്ങിയത്. ഇതിനുപിന്നാലെ ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാൻ മൂന്ന് വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയെന്നും, ഇതിന്റെ സ്മരണയ്ക്കായി ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്നുമാണ് അന്ന് പ്രധാനമന്ത്രി പറഞ്ഞത്.

ALSO READ: ചന്ദ്രൻ്റെ ഉപരിതലത്തിനടിയിൽ ഗുഹ; തെളിവുകൾ പുറത്തുവിട്ട് ശാസ്ത്രജ്ഞർ

ചന്ദ്രനെ തൊട്ടുകൊണ്ട് ജീവനെ സ്പർശിക്കുക എന്ന ഇന്ത്യൻ ബഹിരാകാശ വിജയഗാഥ എന്നതാണ് ഈ വർഷത്തെ ദേശീയ ബഹിരാകാശ ദിനത്തിന്റെ തീം. വിപുലമായ ആഘോഷങ്ങളാണ് ആദ്യ ബഹിരാകാശ ദിനത്തിൽ തയ്യാറാക്കിയിട്ടുള്ളത്. ഇന്ത്യൻ ബഹിരാകാശ ശാസ്ത്ര രംഗത്തെ സംബന്ധിച്ചിടത്തോളം ചരിത്രനിമിഷമായിരുന്നു ചന്ദ്രയാൻ മൂന്നിന്റെ വിജയകരമായ ലാൻഡിംഗ്. ഇന്ത്യക്ക് മുൻപ് നാല് രാജ്യങ്ങൾ മാത്രമാണ് ഈ നേട്ടം കൈവരിച്ചത്. അതുകൊണ്ട് തന്നെ ഇന്ത്യയെ സംബന്ധിച്ച് നിർണായക നേട്ടമായിരുന്നു ഇത്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുക എന്ന ഏറെ കഠിനമായ ദൗത്യവും ഇത് കൈവരിക്കുന്ന ആദ്യ രാജ്യമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ചന്ദ്രയാൻ- 3 നാഴികക്കല്ലായിരുന്നു എന്നും ചന്ദ്രയാൻ 4ഉം 5ഉം ഉടനെയുണ്ടാകുമെന്നും ISRO ചെയർമാൻ എസ് സോമനാഥ് പറയുന്നു.

2025ൽ ചന്ദ്രനിൽ മനുഷ്യനെ എത്തിക്കാനുള്ള ഗഗൻയാനിന്റെ പ്രവർത്തനങ്ങളിലാണ് ഐ എസ് ആർ ഒയും ഇന്ത്യൻ ബഹിരാകാശ ശാസ്ത്ര രംഗവും. ബഹിരാകാശ രംഗത്തെ സ്വകാര്യ മേഖലയുടെ കടന്നുവരവോടെ 1000 കോടി രൂപയുടെ നിക്ഷേപവുമാണ് ഈ വർഷം ഉണ്ടായിട്ടുള്ളത്. അങ്ങനെ നിരവധി നേട്ടങ്ങളിലൂടെയാണ് ഇന്ത്യൻ ബഹിരാകാശ രംഗം കടന്ന് പോകുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com