'തോക്കുകൊണ്ട് ഭരിക്കുന്ന വ്യവസായ കൂട്ടായ്മ'; ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് എന്ന സമാന്തര സേന

രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുകയാണ് ഇറാനിയന്‍ സൈന്യത്തിന്റെ പ്രധാന ലക്ഷ്യമെങ്കില്‍, ഇസ്ലാമിക് റിപ്പബ്ലിക് എന്ന ആശയം മുന്‍നിര്‍ത്തിയാണ് ഐആര്‍ജിസിയുടെ പ്രവര്‍ത്തനം.
ഐആർജിസി നാവിക താവളം സന്ദർശിക്കുന്ന അന്തരിച്ച ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റൈസി
ഐആർജിസി നാവിക താവളം സന്ദർശിക്കുന്ന അന്തരിച്ച ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റൈസിSource: Iranian Presidency/ AFP
Published on

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ-സൈനിക ശക്തിയാണ് ഇറാന്‍. ഇസ്ലാമിക പൗരോഹിത്യ ഭരണത്തിന് കീഴിലുള്ള ഈ രാജ്യത്തിന് ചിലർ ഒരു വിപ്ലവ മുഖം നൽകും. പാശ്ചാത്യ ലോകം, വിശേഷിച്ച് യുഎസ് ആ മുഖത്തിന്‌ തീവ്രവാദം എന്ന ലേബൽ കൂടി പതിച്ചു കൊടുക്കും. എന്നാൽ എന്താണ് ഇറാൻ എന്ന് പഠിക്കാൻ തുനിഞ്ഞിറങ്ങുന്ന ഏതൊരാൾക്കും ഇന്നത്തെ ഇറാനിലേക്ക് ചൂണ്ടുപലകയായി ഒരു സംവിധാനമുണ്ട്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സമാന്തര സൈനിക വിഭാഗമായ ഐആർജിസി അഥവാ സിപാഹ് - യെ - പസ്ദറാൻ - യെ - ഇൻക്വിലാബ് - ഇസ്ലാമി എന്ന ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്. ഇറാനിയൻ സായുധ സേനയുടെ ഒരു ഉന്നത വിഭാഗമാണ് ഐആർജിസി. പേർഷ്യയിൽ ഈ പേരിന്‍റെ അർഥം 'ഇസ്ലാമിക വിപ്ലവത്തിന്‍റെ കാവൽ സേന' എന്നാണ്. അതായത്, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുകയാണ് ഇറാനിയന്‍ സൈന്യത്തിന്റെ പ്രധാന ലക്ഷ്യമെങ്കില്‍, ഇസ്ലാമിക് റിപ്പബ്ലിക് എന്ന ആശയം മുന്‍നിര്‍ത്തിയാണ് ഐആര്‍ജിസിയുടെ പ്രവര്‍ത്തനം.

1979 ലാണ് അന്ന് ഇറാൻ ഭരിച്ചിരുന്ന മുഹമ്മദ് റാസാ ഷാ പെഹലവിയുടെ ഭരണകൂടത്തെ ആട്ടിമറിച്ചുകൊണ്ട് ആയത്തുള്ള റൂഹൊല്ല ഖമേനിയുടെ നേതൃത്വത്തിൽ 'ഇറാനിയൻ വിപ്ലവം' അല്ലെങ്കിൽ 'ഇസ്ലാമിക വിപ്ലവം' അരങ്ങേറുന്നത്. തികഞ്ഞ ഒരു യുഎസ് അടിമയായിരുന്നു ഷാ. ഇറാനെ പശ്ചാത്യവൽക്കരിക്കുന്ന പല മാറ്റങ്ങളും വരുന്നത് ഷായുടെ ഭരണകാലത്താണ്. എന്നാൽ ഈ കൊളോണിയൽ ആധുനികത ഇറാനിയൻ സാംസ്‌കാരിക വൈവിധ്യത്തെയും മതപരമായ നിഷ്ടകളെയും ആക്രമിക്കുന്നു എന്ന സമീപനമായിരുന്നു മത വിശ്വാസികളായിരുന്ന ഇറാനിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും. ഇസ്ലാമിക പൗരോഹിത്യത്തിന്‍റെ പരമോന്നത പദവിയിലിരിക്കുന്ന ആയത്തുള്ള ഖമേനിയുടെ നേതൃത്വത്തിൽ ഇറാനിയൻ വിപ്ലവം നടക്കുന്നത് ഈ സാഹചര്യത്തിലാണ്.

ഐആർജിസി നാവിക താവളം സന്ദർശിക്കുന്ന അന്തരിച്ച ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റൈസി
Israel-Iran Attack News Live Updates | "ഇനി മിസൈൽ അയച്ചാൽ തെഹ്റാൻ നിന്ന് കത്തും"; ഇറാന് മുന്നറിയിപ്പുമായി ഇസ്രയേൽ

ഭരണം പെഹലവിയില്‍ നിന്നും പിടിച്ചെടുത്ത ഉടനെ തന്നെ ഒരു 'ആദർശ ഇസ്ലാമിക ഭരണകൂടം' എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്ന് ഖമേനി ഒരു രൂപരേഖ തയ്യാറാക്കി. ആ ചട്ടകൂടിലാണ് ഇന്നും ഇറാൻ പ്രവർത്തിക്കുന്നത്. ഭരണകൂടം സ്ഥാപിച്ചെങ്കിലും പുരോഹിത വർഗം സൈന്യത്തെ സംശയത്തോടെയാണ് വീക്ഷിച്ചിരുന്നത്. ഒരു പട്ടാള അട്ടിമറി അവർ ഭയപ്പെട്ടു. ഇതിന്‍റെ ഭാഗമായാണ് ഭരണഘടനയുടെ എല്ലാ പരിരക്ഷയും നൽകി രാഷ്ട്രീയ ഇടപെടലുകൾക്ക് നിയമ സാധ്യതകൾ കൽപ്പിച്ചു കൊടുത്ത് ഐആർജിസി സ്ഥാപിക്കപ്പെടുന്നത്. പട്ടാളത്തിന്‍റെ അധികാരങ്ങൾക്ക് കടിഞ്ഞാണിട്ട് നിയമങ്ങൾ ബലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ആ ലക്ഷ്യത്തിനായി അവർ സൃഷ്ടിച്ചത് ഭരണകൂടത്തിനോട് കൂറുള്ള ഭരണതാല്പര്യങ്ങളില്ലാത്ത ഒരു സംഘടനയായിരുന്നു.

ഇറാന്‍ മൊത്തം പടർന്നു കിടക്കുന്ന അധികാര ഘടനയാണ് ഐആർജിസിയുടേത്. ഓരോ മേഖലകളും നിയന്ത്രിക്കാന്‍ പ്രത്യേക വിഭാഗങ്ങള്‍. പ്രധാനമായും നാല് വിഭാഗങ്ങളാണ് ഐആർജിസിക്കുള്ളത് - ബസീജ്, ഖുദ്സ്, ഖതാം അല്‍ അന്‍ബിയാസ്, ബോന്‍യാഡ്സ്. സാധാരണ വേഷത്തിലുള്ള പൗര സേനയാണ് 'ബസീജ്'. പ്രത്യക്ഷത്തില്‍ കാണാന്‍ സാധിക്കുന്ന ഐആർജിസി ശക്തി. തെരുവുകളില്‍ ക്രമസമാധാന നിലയും ശരിയത്ത് നിയമങ്ങളും സംരക്ഷിക്കുന്നത് ബസീജാണ്. അവര്‍ വിമതസ്വരങ്ങളെ നിരത്തുകളില്‍ അടിച്ചമര്‍ത്തി. 90,000 സ്ഥിര അംഗങ്ങളും 300,000 റിസര്‍വ് അംഗങ്ങളും ബസീജിലുണ്ട്.

ഐആർജിസി നാവിക താവളം സന്ദർശിക്കുന്ന അന്തരിച്ച ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റൈസി
ഇസ്രയേലിന് മുന്നില്‍ 'നരകത്തിന്റെ വാതിലുകൾ' തുറക്കപ്പെടുമെന്ന് പ്രഖ്യാപിച്ച ഐആർജിസി കമാന്‍ഡർ; ആരാണ് മുഹമ്മദ് പക്പൂർ?

സാമ്പ്രദായക രീതിയിലല്ലാത്ത യുദ്ധങ്ങളും സൈനിക ഇന്‍റലിജന്‍സ് ഓപ്പറേഷനുകളും നടത്തുന്നത് 'ഖുദ്‌സ്' എന്ന പ്രത്യേക സംഘമാണ്. യുഎസിന്റെ സി.ഐ.എയുടേയും ജോയിന്റ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ കമാന്‍ഡിന്‍റെയും ഇറാനിയന്‍ ബദല്‍ രൂപമാണ് ഖുദ്‌സ്. ഇറാന് വെളിയിലെ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ഖുദ്‌സിനാണ്. ഇവരാണ് പശ്ചിമേഷ്യയിലെ ഭരണകൂടങ്ങള്‍ക്കെതിരെ പോരാടുന്ന പല സായുധ സംഘങ്ങളേയും സഹായിക്കുന്നത്. പലസ്തീനില്‍ ഹമാസിനേയും പലസ്തീന്‍ ഇസ്ലാമിക് ജിഹാദിനേയും, ലബനനില്‍ ഹിസ്ബുള്ള, യെമനില്‍ ഹൂതികള്‍, സിറിയ , ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഷിയാ സായുധ സൈന്യങ്ങള്‍ എന്നിവരെ പിന്തുണയ്ക്കുന്നത് ഖുദ്‌സാണ്. 2000 മുതല്‍ 5000 വരെ സജീവ അംഗങ്ങള്‍ ഖുദ്‌സിനുണ്ട്.

കണ്‍സ്ട്രഷനാണ് 'ഖതാം അല്‍ അന്‍ബിയാസ്' വിഭാഗത്തിന്‍റെ മേഖല. ഡാമുകള്‍, ടണലുകള്‍, ഹൈവേകള്‍, ജല വിതരണം, ഓയില്‍ പൈപ്‌ലൈനുകള്‍, കരാര്‍ പണികള്‍ എന്നിങ്ങനെ 750 ഓളം ഓപ്പറേഷനുകള്‍ ഇവര്‍ ഇറാനില്‍ നടത്തുന്നുണ്ട്. ഇറാന് അകത്തും പുറത്തും 812 രജിസ്റ്റര്‍ ചെയ്ത കമ്പനികളാണ് അന്‍ബിയാസിന്‍റെ പേരിലുള്ളത്. ഇറാനിലെ ഏറ്റവും വലിയ വ്യവസായിയും വികസന പദ്ധതികളുടെ കോൺട്രാക്ടറുമായ അല്‍ അന്‍ബിയാസ് ഐആർജിസിയിലെ ഏറ്റവും ശക്തമായ സംഘടനയാണ്.

'ബോൻയാഡ്സ്' പ്രത്യക്ഷത്തിൽ കാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനമാണെങ്കിലും ഇറാനിലെ വിവിധ കമ്പനികളുടെ ഷെയറുകൾ ഇവരുടെ നിയന്ത്രണത്തിലാണ്. പുരോഹിതരെ അഭിവൃദ്ധിപ്പെടുത്താനായി പ്രവർത്തിക്കുന്ന ഈ വിഭാഗം സിവിൽ സമൂഹത്തെ എന്നും അവരുടെ നിയന്ത്രണത്തിൽ നിലനിർത്തുന്നു. ഐആർജിസിയുടെ വാർഷിക വരുമാനം 55 ബില്യൺ ഡോളറാണെന്നാണ് ലോസ് ഏഞ്ചൽസ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. അതായത് ഇറാൻ സമ്പദ് വ്യവസ്ഥയുടെ മൂന്നിൽ രണ്ട് ഭാഗവും നിയന്ത്രിക്കുന്നത് ഐആർജിസിയാണ്. തോക്കുകൾകൊണ്ട് ഭരിക്കുന്ന വ്യവസായ കൂട്ടായ്മയാണ് ഐആർജിസിയെന്ന് ഒറ്റ വരിയിൽ പറയാം.

ഐആർജിസി നാവിക താവളം സന്ദർശിക്കുന്ന അന്തരിച്ച ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റൈസി
ജമ്മു കശ്മീരിനെ പാകിസ്ഥാന്‍ മാപ്പില്‍ ഉള്‍പ്പെടുത്തി ഇസ്രയേല്‍ പ്രതിരോധ സേന; പ്രതിഷേധം കനത്തതോടെ മാപ്പ് പറഞ്ഞ് രംഗത്ത്

ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ നടന്നപ്പോഴും അതിനെ അടിച്ചമർത്താൻ മുന്നിലുണ്ടായിരുന്നത് ഐആർജിസിയാണ്. മതത്തിന്റെ ചട്ടക്കൂടില്‍ പ്രവർത്തിക്കുന്ന ഈ സംഘടനയ്ക്ക് വ്യക്തി സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങള്‍ വിമത നീക്കങ്ങളാണ്. അതിനെ അടിച്ചമർത്തുക എന്നതാണ് തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമായി റെവല്യൂണറി ഗാർഡ്സ് കാണുന്നത്. ഇറാൻ ഭരണകൂടത്തിനോട് കലഹിച്ച് തെഹ്റാൻ വിട്ട് പോയവർ താമസിച്ചിരുന്ന കുർദിസ്ഥാൻ മേഖലയില്‍ നടത്തിയ ഡ്രോണ്‍‌-മിസൈല്‍ ആക്രമണങ്ങള്‍ ഇതിന്റെ തെളിവാണ്. ലോക രാജ്യങ്ങളിൽ പലരും സംശയ ദൃഷ്ടിയോടെ നോക്കുന്ന ഈ സായുധ സംഘടനയെ പലരും ഭീകരവാദ സംഘടനയായിട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇപ്പോഴിതാ ഇറാന്‍ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണങ്ങള്‍ നടത്തുമ്പോള്‍ പ്രത്യാക്രമണവുമായി മുന്നിലുള്ളതും ഇതേ സംഘടന തന്നെ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com