fbwpx
വിനേഷിന് മെഡല്‍ ഇല്ല; അപ്പീല്‍ അന്താരാഷ്ട്ര കായിക കോടതി തള്ളി
logo

ന്യൂസ് ഡെസ്ക്

Last Updated : 15 Aug, 2024 11:11 AM

പാരിസ് ഒളിംപിക്‌സില്‍ 50 കിലോഗ്രാം ഗുസ്തി ഫ്രീസ്‌റ്റൈലില്‍ ഫൈനലില്‍ എത്തിയ വിനേഷ് ഫോഗട്ട് ഭാര പരിശോധനയില്‍ പരാജയപ്പെടുകയായിരുന്നു

PARIS OLYMPICS


ഒളിംപിക്‌സ് ഗുസ്തിയില്‍ വെള്ളി മെഡല്‍ അനുവദിക്കണമെന്ന വിനേഷ് ഫോഗട്ടിന്‍റെ അപ്പീല്‍ തള്ളി. അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയുടെയാണ് നടപടി.

ALSO READ: ഭാരം കൂടിയതിന് പിന്നിൽ; വിനേഷ് ഫോഗട്ട് കോടതിയിൽ പറഞ്ഞത്..

പാരിസ് ഒളിംപിക്‌സില്‍ 50 കിലോഗ്രാം ഗുസ്തി ഫ്രീസ്‌റ്റൈലില്‍ ഫൈനലില്‍ എത്തിയ വിനേഷ് ഫോഗട്ട് ഭാരപരിശോധനയില്‍ പരാജയപ്പെടുകയായിരുന്നു. ഗുസ്തിയില്‍ ഫൈനലില്‍ എത്തിയ ആദ്യ ഇന്ത്യന്‍ വനിത കൂടിയായിരുന്നു വിനേഷ് ഫോഗട്ട്. 100 ഗ്രാം അധികഭാരം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിനേഷ് ഫോഗട്ട് അയോഗ്യയായത്.

തുടര്‍ന്ന്, അയോഗ്യതക്കെതിരെയും വെള്ളി മെഡല്‍ പങ്കിടണമെന്ന് ആവശ്യമുന്നയിച്ചും വിനേഷും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. വിധി പറയുന്നത് ഓഗസ്റ്റ് 16 ന് ആയിരിക്കുമെന്നാണ് ആദ്യം വന്ന സൂചനകള്‍. ഹര്‍ജി തള്ളിയതോടെ ഇന്ത്യയുടെ വെള്ളിമെഡല്‍ പ്രതീക്ഷ അവസാനിച്ചു.

KERALA
ജാവ്ദേക്കറെ കണ്ടതല്ല പ്രശ്നം, ദല്ലാൾ നന്ദകുമാറുമായി ഇ.പിക്ക് എന്തു ബന്ധം; രൂക്ഷ വിമർശനവുമായി സമ്മേളന പ്രതിനിധികൾ
Also Read
user
Share This

Popular

NATIONAL
KERALA
മൻമോഹൻ സിങ്ങിൻ്റെ ശവസംസ്കാര ചടങ്ങിൽ ബിജെപി വില കുറഞ്ഞ രാഷ്ട്രീയം കളിച്ചു; അങ്ങേയറ്റം അപമാനകരമെന്ന് കോൺഗ്രസ്