fbwpx
ഡോക്ടറുടെ കൊലപാതകം: സ്വാതന്ത്ര്യദിനത്തില്‍ സ്ത്രീകളുടെ പ്രതിഷേധം; അര്‍ധരാത്രി തെരുവിലിറങ്ങും
logo

ന്യൂസ് ഡെസ്ക്

Last Updated : 13 Aug, 2024 05:21 PM

"സ്വാതന്ത്ര്യത്തിന്റെ അർധരാത്രിയിൽ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായി" എന്നാണ് ചൊവ്വാഴ്ച രാത്രി 11.55ന് ആരംഭിക്കുന്ന പ്രതിഷേധ റാലിയെ വിശേഷിപ്പിച്ചിരിക്കുന്നത്

NATIONAL


കൊല്‍ക്കത്ത ആര്‍.ജെ. കര്‍ മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനമെങ്ങും പ്രതിഷേധത്തിനൊരുങ്ങുകയാണ് സ്ത്രീ സമൂഹം. തലസ്ഥാനമായ കൊല്‍ക്കത്തയിലും പ്രധാന നഗരങ്ങളിലും സ്ത്രീകള്‍ അര്‍ധരാത്രിയോടെ തെരുവിലിറങ്ങും. "സ്വാതന്ത്ര്യത്തിന്റെ അർധരാത്രിയിൽ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായി" എന്നാണ് ചൊവ്വാഴ്ച രാത്രി 11.55ന് ആരംഭിക്കുന്ന പ്രതിഷേധ റാലിയെ വിശേഷിപ്പിച്ചിരിക്കുന്നത്. നഗരങ്ങളിലും, സമൂഹമാധ്യമങ്ങളിലും ഉള്‍പ്പെടെ പ്രതിഷേധ പോസ്റ്ററുകളും പ്രചരിപ്പിക്കുന്നുണ്ട്. 

നടിമാരായ സ്വസ്തിക മുഖർജി, ചുർണി ഗാംഗുലി, ചലച്ചിത്ര നിർമാതാവ് പ്രതിം ഡി ഗുപ്ത എന്നിവരുൾപ്പെടെ നിരവധി പ്രമുഖര്‍ പ്രതിഷേധ റാലിയിൽ അണിനിരക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പുരുഷൻമാരും പ്രതിഷേധത്തിൽ പങ്കെടുക്കും.


ALSO READ: "മരിച്ച കുട്ടി മകളെപ്പോലെ"; കൊല്‍ക്കത്ത മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രാജി വെച്ചു


വെള്ളിയാഴ്ച രാവിലെയാണ്, പിജി വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജൂനിയർ ഡോക്ടർമാർ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധം ശക്തമായതിനു പിന്നാലെ, ശനിയാഴ്ച പ്രതിയായ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ മറ്റു പ്രതികളില്ലെന്നും കൂടുതല്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് സിറ്റി പൊലീസ് കമ്മീഷണർ വിനീത് ഗോയൽ അറിയിച്ചത്. അന്വേഷണം സുതാര്യമാണ്. അവസാന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: കൊൽക്കത്ത ഡോക്ടറുടെ കൊലപാതകം; കൊലപാതകത്തിന് ശേഷം വീട്ടിലെത്തി വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കി പ്രതി


ആദ്യ ഓട്ടോപ്സി റിപ്പോർട്ട് പ്രകാരം, കൊലചെയ്യപ്പെട്ട യുവതിയുടെ കണ്ണിൽ നിന്നും, വായിൽ നിന്നും, സ്വകാര്യ ഭാഗങ്ങളിൽ നിന്നും ചോരയൊലിക്കുന്ന നിലയിലായിരുന്നു. സാഹചര്യ തെളിവുകൾ പരിഗണിക്കുമ്പോൾ യുവതി കൊല ചെയ്യപ്പെട്ടതിനു ശേഷമാണ് ബലാത്സംഗത്തിന് ഇരയായതെന്നാണ് പൊലീസ് സംശയിക്കുന്നത്. 

അതേസമയം, കൊലപാതകത്തിന് ഉത്തവാദികളായവർക്ക് എത്രയും പെട്ടെന്ന് ശിക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ സമരം തുടരുകയാണ്. പ്രതിഷേധത്തെ തുടർന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷ് രാജിവെച്ചു. ഞായറാഴ്ച മെഡിക്കൽ കോളേജ് സൂപ്രണ്ട് സഞ്ജയ് വസിഷ്ഠിനെ തൽസ്ഥാനത്ത് നിന്നും നീക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം വൻതോതിലുള്ള പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്.


ALSO READ: കൊല്‍ക്കത്തയിലെ മെഡിക്കല്‍ വിദ്യാർഥിയുടെ കൊലപാതകം; പ്രതി പൊലീസിന്‍റെ സഹായി


KERALA
വെള്ളാപ്പള്ളിക്ക് അഭിപ്രായം പറയാം; പക്ഷെ സതീശനെതിരെ അങ്ങനൊരു പ്രസ്താവന പ്രതീക്ഷിച്ചില്ല: കെ. സുധാകരന്‍
Also Read
user
Share This

Popular

KERALA
NATIONAL
എ. വിജയരാഘവന്റെ പ്രസംഗത്തെ യുഡിഎഫ് നേതാക്കള്‍ തെറ്റായി വ്യാഖ്യാനിച്ചു; സിപിഎം ലീഗിനോ മുസ്ലീങ്ങള്‍ക്കോ എതിരല്ല; ടി.പി. രാമകൃഷ്ണന്‍