തെരഞ്ഞെടുപ്പിൽ ഒരു ഡസൻ മന്ത്രിമാർ തോൽക്കും, മന്ത്രിമാർക്കെതിരെ ശക്തമായ വികാരം; പ്രവചനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരത്ത് എട്ടും കൊല്ലത്ത് ഏഴ് മുതൽ എട്ട് വരെ സീറ്റും യുഡിഎഫ് നേടുമെന്നും വി.ഡി. സതീശൻ പറഞ്ഞു...
തെരഞ്ഞെടുപ്പിൽ ഒരു ഡസൻ മന്ത്രിമാർ തോൽക്കും, മന്ത്രിമാർക്കെതിരെ ശക്തമായ വികാരം; പ്രവചനവുമായി പ്രതിപക്ഷ നേതാവ്
Source: Files
Published on
Updated on

എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു ഡസൻ മന്ത്രിമാർ തോൽക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിമാർക്കെതിരെ ശക്തമായ വികാരമുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളിൽ യുഡിഎഫിന് എത്ര സീറ്റ് ലഭിക്കുമെന്ന പ്രവചനവും വി.ഡി. സതീശൻ നടത്തി. തിരുവനന്തപുരത്ത് യുഡിഎഫിന് എട്ട് സീറ്റ് ലഭിക്കും. കൊല്ലത്ത് ഏഴ് മുതൽ എട്ട് വരെ സീറ്റ് നേടും. കോഴിക്കോട് വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. കാസർകോഡ് നിന്ന് എറണാകുളത്തേക്ക് വോട്ടെണ്ണി എത്തുമ്പോഴേക്കും യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കും. 100 അധികം സീറ്റുകൾ എന്നത് ഉറപ്പാണ്, പോളിംഗ് കഴിയുമ്പോൾ ഒന്ന് കൂടെ കൃത്യമായി പറയാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ഒരു ഡസൻ മന്ത്രിമാർ തോൽക്കും, മന്ത്രിമാർക്കെതിരെ ശക്തമായ വികാരം; പ്രവചനവുമായി പ്രതിപക്ഷ നേതാവ്
തൃശൂരിൽ 'വീണ്ടും ബിജെപിയുടെ കിറ്റ്'; വിതരണത്തിനായി തയ്യാറാക്കിയത് 1500ലധികം കിറ്റുകൾ

അതേസമയം, വയനാട് പുനരധിവാസത്തിന് സംഭാവന നൽകുന്നവരിൽ നിന്ന് ഇനിയും പണം സ്വീകരിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു. സംഭാവന വേണ്ടെന്ന് പറയില്ല. വീട് നിർമാണത്തിന് കെപിസിസി, എഐസിസി ഫണ്ടിൽ നിന്നും പണം ലഭിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com