കണ്ണൂർ: കൂത്തുപറമ്പിലെ പരാജയത്തിൽ മുസ്ലീം ലീഗിൽ നടപടി. കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദിനെ ഭാരവാഹി സ്ഥാനത്ത് നിന്നും മാറ്റി. അന്വേഷണ വിധേയമായി മാറ്റി നിർത്തിയെന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ പ്രതികരണം.
അതേസമയം, വിശദീകരണം ചോദിക്കാതെയാണ് നടപടിയെന്ന് ഷാഹുൽ ഹമീദ് പ്രതികരിച്ചു. താൻ പാർട്ടി സ്ഥാനാർഥിക്ക് വേണ്ടിയാണ് പ്രചാരണം നടത്തിയത് എന്ന് ഷാഹുൽ ഹമീദ് പറഞ്ഞു. തൻ്റെ ഭാഗം കേൾക്കാതെയാണ് നടപടി. നേതൃത്വത്തിൻ്റെ തീരുമാനം അംഗീകരിക്കുന്നു. കണക്ക് പരിശോധിച്ചാൽ തനിക്കെതിരെ പറയുന്നവർ പ്രതികളാകും എന്നുറപ്പാണ്. സ്ഥാനാർഥിക്കെതിരെ തൻ്റെ ഭാര്യ പോസ്റ്റിട്ടത് വൈകാരികമായാണ്. അത് അപ്പോൾ തന്നെ തിരുത്തിച്ചിരുന്നു, പാർട്ടിയോട് മാപ്പും പറഞ്ഞിരുന്നുവെന്നും ഷാഹുൽ ഹമീദ് പറഞ്ഞു.
യുഡിഎഫ് സ്ഥാനാർഥി ജയന്തി രാജന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് ഷാഹുല്‍ വിട്ടു നിന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഷാഹുലിൻ്റെ ഭാര്യ നദീറയുടെ വാട്സാപ്പ് സ്റ്റാറ്റസിൽ എൽഡിഎഫ് സ്ഥാനാർഥി പ്രവീണിനായി വോട്ട് തേടിയിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു.