"ഊരാളുങ്കൽ ലേബർ സൊസൈറ്റി ഉപയോഗിച്ച് വലിയ അഴിമതി നടത്തി"; ഇടത് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രവീന്ദ്രൻ

കുതന്ത്രങ്ങളിലൂടെ എൽഡിഎഫ് തുടർ ഭരണത്തിൽ വരാൻ ശ്രമിക്കുന്നുവെന്നും രവീന്ദ്രൻ പറഞ്ഞു...
രവീന്ദ്രൻ
രവീന്ദ്രൻSource: News Malayalam 24x7
Published on
Updated on

കൊല്ലം: ഇടത് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടൻ രവീന്ദ്രൻ. ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ ഉപയോഗിച്ച് സർക്കാർ വലിയ അഴിമതി നടത്തിയെന്നും കുതന്ത്രങ്ങളിലൂടെയാണ് എൽഡിഎഫ് തുടർ ഭരണത്തിൽ വരാൻ ശ്രമിക്കുന്നതെന്നും രവീന്ദ്രൻ പറഞ്ഞു. ഗണേഷ് കുമാറിൻ്റെ കഴിവിൽ കെഎസ്ആർടിസി രക്ഷപ്പെട്ടിട്ടില്ലെന്നും, തൊഴിലാളികളെ പിരിച്ചുവിട്ടാണ് ലാഭത്തിലാക്കിയതെന്നും രവീന്ദ്രൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

രവീന്ദ്രൻ
രണ്ട് പതിറ്റാണ്ടായി ചെങ്കോട്ടയായി തുടരുന്ന മണ്ഡലം; കൊയിലാണ്ടി ഇക്കുറി ആർക്കൊപ്പം?

വികസനമെന്നത് മിത്താണെന്നും ചെപ്പടി വിദ്യക്കാരൻ്റെ രീതി ജനം തിരിച്ചറിയുമെന്നും രവീന്ദ്രൻ വിമർശനമുന്നയിച്ചു. ഡീൽ സ്ഥാനാർഥികളുമായാണ് മത്സരം. യഥാർഥ കമ്യൂണിസ്റ്റുകാർ പാർട്ടിയിലില്ല. രക്തസാക്ഷി ഫണ്ട്, ശബരിമല സ്വർണക്കൊള്ള, അയപ്പ സംഗമം എന്നിവയിലെ അഴിമതിയെയും രവീന്ദ്രൻ ഓർമിപ്പിച്ചു. യുഡിഎഫ് അധികാരത്തിൽ വരുമെന്നും യുഡിഎഫിനാണ് ഇടതുപക്ഷ മനസെന്നും രവീന്ദ്രൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com