വി.ഡി. സതീശൻ മുഖ്യമന്ത്രി ആകണം, യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടും: സലീം കുമാർ

സിപിഐഎമ്മിൽ സർവത്ര പീഡകരെന്നും സലീം കുമാർ ന്യൂസ് മലയാളത്തോട് പറ‍ഞ്ഞു
വി.ഡി. സതീശൻ മുഖ്യമന്ത്രി ആകണം, യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടും: സലീം കുമാർ
Published on
Updated on

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി ആകണമെന്ന് നടൻ സലീം കുമാർ. യുഡിഎഫ് അധികാരത്തിലേറിയാൽ എൽഡിഎഫ് പൂഴ്ത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടും. റിപ്പോർട്ടിലെ പ്രതികൾ ഉന്നത സ്ഥാനത്തിരിക്കുന്ന മാർക്സിസ്റ്റുകാരായതിനാലാണ് പുറത്തുവിടാത്തത്. സിപിഐഎമ്മിൽ സർവത്ര പീഡകരെന്നും സലീം കുമാർ ന്യൂസ് മലയാളത്തോട് പറ‍ഞ്ഞു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചും സലീം കുമാർ രം​ഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി ലോകത്ത് ഒരിടത്തും ഇല്ലാത്ത തള്ളുമായി നടക്കുകയാണെന്നായിരുന്നു സലീം കുമാറിന്റെ പരിഹാസം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പറവൂരിലെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലായിരുന്നു അദ്ദേഹ​ത്തിന്റെ പ്രസംഗം.

വി.ഡി. സതീശൻ മുഖ്യമന്ത്രി ആകണം, യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടും: സലീം കുമാർ
തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചാല്‍ സൗജന്യ വിദേശയാത്ര; വാഗ്ദാനവുമായി മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് സി.പി. ബാവ ഹാജി

അഞ്ചാറ് മാസം മുമ്പ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാണുകയുണ്ടായി. അതിൽ അമേരിക്കയിൽനിന്നും വന്ന ഒരാൾ കേരളം കണ്ടപ്പോൾ അമേരിക്ക പോലും തോൽക്കുന്ന മാറ്റമാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്ന് പറഞ്ഞതായി മുഖ്യമന്ത്രി പറയുകയുണ്ടായി. അന്നേരം തനിക്ക് ആ പയ്യൻ ആരായിരിക്കുമെന്നും അയാൾ എവിടെ ആയിരിക്കുമെന്നും സംശയം ഉയർന്നു. താൻ ഈ പയ്യനെ അന്വേഷിച്ച് ചെന്നു. പയ്യനെ കാണാൻ പറ്റി. അയാൾ ഊളംപാറയിലുള്ള മാനസികാശുപത്രിയിലായിരുന്നു. അവന്റെ അച്ഛനോട് ചോദിച്ചപ്പോൾ കേരളം കണ്ടപ്പോൾ അമേരിക്ക പോലെയെന്ന് പറഞ്ഞതോടെ അവനെ അവിടെ പ്രവേശിപ്പിച്ചതാണെന്ന മറുപടിയാണ് കിട്ടിയത്, സലീം കുമാറിന്‍റെ പരാമർശം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com