തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചാല്‍ സൗജന്യ വിദേശയാത്ര; വാഗ്ദാനവുമായി മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് സി.പി. ബാവ ഹാജി

വി.എസ്. ജോയ്ക്ക് ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന യുഡിഎഫ് മണ്ഡലം കമ്മിറ്റിക്കും ബൂത്ത് കമ്മിറ്റിക്കുമാണ് 15 ദിവസത്തെ വിദേശ യാത്ര ഓഫർ ചെയ്തത്
തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചാല്‍ സൗജന്യ വിദേശയാത്ര; വാഗ്ദാനവുമായി മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് സി.പി. ബാവ ഹാജി
Published on: 
Updated on: 

മലപ്പുറം: തവനൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശ യാത്ര ഓഫർ ചെയ്ത് മുസ്ലിം ലീഗ് നേതാവ്. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവ ഹാജിയുടേതാണ് പ്രഖ്യാപനം.

വി.എസ്. ജോയ്ക്ക് ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന യുഡിഎഫ് മണ്ഡലം കമ്മിറ്റിക്കും ബൂത്ത് കമ്മിറ്റിക്കുമാണ് 15 ദിവസത്തെ വിദേശ യാത്ര ഓഫർ ചെയ്തത്. തവനൂരിലെ തെരഞ്ഞെടുപ്പ് കൺവൻഷനിലായിരുന്നു ബാവ ഹാജിയുടെ പ്രഖ്യാപനം. തവനൂരിൽ സ്ഥാനാർഥിയാകാൻ പരിഗണിക്കപ്പെട്ട ആളായിരുന്നു സി.പി. ബാവ ഹാജി

തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചാല്‍ സൗജന്യ വിദേശയാത്ര; വാഗ്ദാനവുമായി മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് സി.പി. ബാവ ഹാജി
റോഡ് ഷോകളിലും കൺവെൻഷനുകളിലും എംപി വേണം; വടക്കൻ ജില്ലകളിലെ യുഡിഎഫ് ക്യാംപുകളിൽ താര പ്രചാരകനായി ഷാഫി പറമ്പിൽ

അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് പാലക്കാട് ജില്ലയിൽ വിവിധ കൺവെൻഷനുകളിൽ പങ്കെടുക്കും. രാവിലെ പി.കെ. ശശിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ അദ്ദേഹം ഉദ്ഘാടനം ചെയ്യും.

ഇതാദ്യമായാണ് കോൺഗ്രസ് നേതാക്കളുമായി ശശി വേദി പങ്കിടുന്നത്. ഒറ്റപ്പാലത്തെ പരിപാടിക്ക് ശേഷം കോങ്ങാട് യുഡിഎഫ് കൺവെൻഷനിലും അദ്ദേഹം സംസാരിക്കും.

News Malayalam 24x7
newsmalayalam.com