തിരുവനന്തപുരം: വോട്ടെണ്ണലിന് ദിവസങ്ങൾ ബാക്കി നിൽക്കെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങളുടെ യോഗം വിളിച്ച് ബിജെപി. ഇന്നും നാളെയുമായി നടക്കുന്ന യോഗത്തിൽ മണ്ഡലം ചുമതലക്കാരും സ്ഥാനാർഥികളും ഉൾപ്പെടെ പങ്കെടുക്കണമെന്നാണ് നിർദേശം. തിരുവനന്തപുരത്ത് ഇന്ന് നടക്കുന്ന യോഗത്തിൽ എറണാകുളം വരെയുള്ള സ്ഥാനാർഥികളും മണ്ഡലം ചുമതലക്കാരും പങ്കെടുക്കും. തൃശൂരിൽ നാളെയാണ് യോഗം ചേരുക. ഇരു യോഗങ്ങളിലും കേരളത്തിന്റെ ചുമതലയുള്ള വിനോദ് താവ്ഡെയും ദേശീയ സംഘടന സെക്രട്ടറി ബി.എൽ. സന്തോഷും പങ്കെടുക്കും.