പാലക്കാട് വോട്ടിനു പണം; കളക്ടറുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം ഉചിതമായ മറുപടി സ്വീകരിക്കുമെന്ന് രത്തൻ ഖേൽക്കർ

തനിക്ക് ബിജെപി പ്രവർത്തകർ പണം നൽകിയിട്ടില്ലെന്നാണ് കണ്ണാടി സ്വദേശി ദേവു ഫ്ലൈയിംഗ് സ്ക്വാഡിന് മൊഴി നൽകിയിരിക്കുന്നത്
പാലക്കാട് വോട്ടിനു പണം; കളക്ടറുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം ഉചിതമായ മറുപടി സ്വീകരിക്കുമെന്ന് രത്തൻ ഖേൽക്കർ
Published on
Updated on

പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടിന് പണം നൽകിയ കേസിൽ ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ ഖേൽക്കർ അറിയിച്ചു.

വിഷയത്തിൽ പ്രാഥമിക റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് സമർപ്പിച്ചതായും 11നകം വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടുവെന്നും പാലക്കാട് ജില്ലാ കളക്ടർ എം.എസ്. മാധവികുട്ടി പറഞ്ഞു. ശോഭ സുരേന്ദ്രനുമായി സംസാരിച്ചുവെന്നും ഔദ്യോഗിക മൊഴി രേഖപ്പെടുത്തിയില്ലെന്നും കളകട്ർ അറിയിച്ചു.

പാലക്കാട് വോട്ടിനു പണം; കളക്ടറുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം ഉചിതമായ മറുപടി സ്വീകരിക്കുമെന്ന് രത്തൻ ഖേൽക്കർ
മഞ്ചേശ്വരത്ത് മുഖം മറച്ച സ്ത്രീകൾ കള്ളവോട്ട് ചെയ്യുമെന്ന കെ. സുരേന്ദ്രൻ്റെ ആരോപണത്തിന് മറുപടിയുമായി എ.കെ.എം. അഷ്റഫ്

അതേസമയം, തനിക്ക് ബിജെപി പ്രവർത്തകർ പണം നൽകിയിട്ടില്ലെന്നാണ് കണ്ണാടി സ്വദേശി ദേവു ഫ്ലൈയിംഗ് സ്ക്വാഡിന് മൊഴി നൽകിയിരിക്കുന്നത്. പണം നൽകിയെന്ന ആരോപണം ശോഭാ സുരേന്ദ്രൻ നിഷേധിച്ചെങ്കിലും ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന സ്ത്രീ വയോധികയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

പാലക്കാട് വോട്ടിനു പണം; കളക്ടറുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം ഉചിതമായ മറുപടി സ്വീകരിക്കുമെന്ന് രത്തൻ ഖേൽക്കർ
ശബരിമല യുവതീ പ്രവേശനം; വിശ്വാസികൾ അല്ലാത്തവരുടെ ഹർജികൾ എന്തിന് കേൾക്കണമെന്ന് സുപ്രീം കോടതി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com