"പൊതുരംഗത്തെ മുഴുവൻ സ്ത്രീകളോടുമുള്ള പ്രതിപക്ഷത്തിൻ്റെ അധിക്ഷേപം"; യു. പ്രതിഭയ്ക്ക് എതിരായ പരാമർശത്തെ അപലപിച്ച് മുഖ്യമന്ത്രി

"അവൾക്കൊപ്പം എന്ന് ആവർത്തിക്കുന്ന പ്രതിപക്ഷത്തിന്റെ കാപട്യമാണ് തുറന്നുകാട്ടപ്പെടുന്നത്"
"പൊതുരംഗത്തെ മുഴുവൻ സ്ത്രീകളോടുമുള്ള പ്രതിപക്ഷത്തിൻ്റെ അധിക്ഷേപം"; യു. പ്രതിഭയ്ക്ക് എതിരായ പരാമർശത്തെ അപലപിച്ച് മുഖ്യമന്ത്രി
Source: Files
Published on: 
Updated on: 

തിരുവനന്തപുരം: കായംകുളത്തെ ഇടത് സ്ഥാനാർഥി യു. പ്രതിഭയ്ക്ക് എതിരായ സ്ത്രീവിരുദ്ധവും അപമാനകരവുമായ പരാമർശങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുപ്രവർത്തകയെ ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ചയാണ്. അവൾക്കൊപ്പം എന്ന് ആവർത്തിക്കുന്ന പ്രതിപക്ഷത്തിന്റെ കാപട്യമാണ് തുറന്നുകാട്ടപ്പെടുന്നത്. ഒരാളെ മാത്രം ലക്ഷ്യമിട്ട ആക്രമണം അല്ല ഇത്. പൊതുരംഗത്തെ മുഴുവൻ സ്ത്രീകളോടുമുള്ള അധിക്ഷേപമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

"പൊതുരംഗത്തെ മുഴുവൻ സ്ത്രീകളോടുമുള്ള പ്രതിപക്ഷത്തിൻ്റെ അധിക്ഷേപം"; യു. പ്രതിഭയ്ക്ക് എതിരായ പരാമർശത്തെ അപലപിച്ച് മുഖ്യമന്ത്രി
യു. പ്രതിഭയ്ക്ക് എതിരെ അധിക്ഷേപ പരാമർശവുമായി മുസ്ലീം ലീഗ് നേതാവ്

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി സഖാവ് യു. പ്രതിഭയ്ക്കെതിരെ അവിടത്തെ യുഡിഎഫ് കൺവീനർ നടത്തിയ സ്ത്രീവിരുദ്ധവും അപമാനകരവുമായ പരാമർശങ്ങളെ ശക്തമായി അപലപിക്കുന്നു.

പൊതുപ്രവർത്തകയായതിനാൽ ഒരു വനിതയെ ഹീനമായ വാക്കുകൾ കൊണ്ട് ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ചയാണ്. സഖാവ് പ്രതിഭ നടത്തിയ വികസന പ്രവർത്തനങ്ങളെയും ജനകീയ ഇടപെടലുകളെയും രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിനാലാണ് ഇത്തരത്തിലുള്ള വ്യക്തിഹത്യയിലേക്ക് വലതുപക്ഷം നീങ്ങുന്നത്.

“അവൾക്കൊപ്പം” എന്ന് ആവർത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും, ഇത്തരം സ്ത്രീവിരുദ്ധ രീതികളോട് സ്വീകരിക്കുന്ന നേർവിപരീത സമീപനം അവരുടെ കാപട്യമാണ് തുറന്നുകാട്ടുന്നത്.

ഇത് ഒരാളെ മാത്രം ലക്ഷ്യമിട്ട ആക്രമണമല്ല; പൊതുരംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സ്ത്രീകളോടുമുള്ള അധിക്ഷേപമാണ്. സ്ത്രീകളെ വ്യക്തിത്വമുള്ള മനുഷ്യരായി കാണാതെ അവരെ അവഹേളിക്കുന്ന ജീർണ്ണമായ രാഷ്ട്രീയ മനോഭാവമാണ് പുറത്തുവരുന്നത്.

നാടിന്റെ വികസനവും ജനങ്ങളുടെ പ്രശ്നങ്ങളും ചർച്ച ചെയ്യാതെ സ്ത്രീകളെ അപമാനിച്ച് വോട്ട് നേടാമെന്നത് യുഡിഎഫിന്റെ തെറ്റിദ്ധാരണയാണ്. സ്ത്രീകളുടെ അഭിമാനവും അവകാശങ്ങളും കാത്തുസൂക്ഷിക്കുന്ന ഇടതുപക്ഷ നിലപാടിനൊപ്പം കേരളം എപ്പോഴും നിലകൊണ്ടിട്ടുണ്ട്.

Related Stories

പിണറായി വിജയന്‍
Kerala is eagerly waiting to see what stance the government will take, says M.V
Binoy Vishwam criticizes Pinarayi Vijayan
'യുഡിഎഫ് സര്‍ക്കാരിന്റെ സംഘപരിവാര്‍ പ്രീണനം അവസാനിപ്പിക്കാന്‍ ഇടപെടണം'; ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ
News Malayalam 24x7
newsmalayalam.com