

ഇടുക്കി: കോന്നിയിൽ പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിച്ചയാളോട് വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണ ഓരോ കാര്യത്തിലും പാലിക്കുന്ന മര്യാദകളുണ്ട്. അത് പാലിക്കാതിരുന്നാല്‍ പ്രതികരണം ഉണ്ടാകും. അത്രയേ ഉള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീട്ടില്‍ പോയി ചോദിക്കെന്ന് പറഞ്ഞത് പ്രസംഗത്തിനിടയില്‍ ചോദ്യം ചോദിച്ചതുകൊണ്ടാണ്. പത്രസമ്മേളനമല്ല, പൊതുയോഗമാണ് നടന്നത്. അതിനിടയിലാണോ ചോദ്യം ചോദിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. മാത്രമല്ല, ചോദ്യം ചോദിച്ചയാള്‍ക്ക് അത് തെറ്റായി തോന്നിയിട്ടുണ്ടല്ലോ എന്നും അത് തെറ്റ് മനസിലായതുകൊണ്ടല്ലേ എന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഭവത്തില്‍ കെ.സി. വേണുഗോപാലിന്റെ പ്രതികരണത്തോടുള്ള മറുപടിയും മുഖ്യമന്ത്രി നല്‍കി. സമനില തെറ്റുന്നത് ആര്‍ക്കാണെന്ന് നല്ലവണ്ണം ഇപ്പോള്‍ കാണുന്നുണ്ടല്ലോ എന്നായിരുന്നു മുഖ്യമന്ത്രി കെ സി വേണുഗോപാലിന് മറുപടിയായി പറഞ്ഞത്. തനിക്ക് സമനില തെറ്റേണ്ട കാര്യമൊന്നുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോന്നിയിലെ പൊതുയോഗത്തില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയായിരുന്നു ദാസി പി. ജോര്‍ജ് എന്നയാള്‍ ചോദ്യം ചോദിച്ചത്. ഈ സമയം അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ തന്നെ മറുപടി പറഞ്ഞു.
ചെയ്തത് തെറ്റായി പോയെന്ന് ദാസ് പി ജോര്‍ജ് തന്നെ പിന്നീട് മറുപടി പറഞ്ഞു. താന്‍ ആവേശം കൊണ്ടാണ് ചോദിച്ചത്. പക്ഷേ, വേദിയില്‍ വച്ച് മുഖ്യമന്ത്രിയോട് അങ്ങനെ ചോദിക്കാന്‍ പാടില്ലായിരുന്നു. സംഭവ സമയത്ത് മദ്യപിച്ചിരുന്നുവെന്നും ദാസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.