തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു; ഫാത്തിമ തഹ്ലിയക്കെതിരെ പരാതി

18 വർഷമായി സർക്കാർ ഒരു കുടുംബത്തിന് വീട് നിഷേധിച്ചു എന്നുള്ള തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്
തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു; ഫാത്തിമ തഹ്ലിയക്കെതിരെ പരാതി
Published on
Updated on

കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയക്കെതിരെ പരാതി. വീഡിയോയിലൂടെ തെറ്റായ പ്രചാരണം നടത്തിയെന്ന് കാണിച്ച് സിപിഎം ലോക്കൽ സെക്രട്ടറി ലിനീഷ് ആണ് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കും പരാതി നൽകിയത്.

ഒരു കുടുംബം അതിദാരിദ്ര്യത്തിൽ ആണെന്നും 18 വർഷമായി സർക്കാർ ഇവർക്കുള്ള വീട് നിഷേധിച്ചു എന്നുമുള്ള തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാൽ ഈ കുടുംബത്തിലെ ഒരംഗം ഇന്ത്യൻ ആർമിയിലായതിനാൽ ലൈഫ് ഭവന പദ്ധതി മാനദണ്ഡങ്ങൾ പ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് അർഹത നഷ്ടപ്പെടുമെന്നും ഇത് മറച്ചു വെച്ചുകൊണ്ടാണ് പ്രചാരണം നടത്തിയതെന്നുമാണ് പരാതി.

തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു; ഫാത്തിമ തഹ്ലിയക്കെതിരെ പരാതി
സമുദായത്തിൻ്റെ പേരിൽ വോട്ട് അഭ്യർഥിച്ചുവെന്ന് ആരോപണം; പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയയ്ക്കും നോട്ടീസ്

യുഡിഎഫ് സ്ഥാനാർഥിയായ തെഹ്ലിയ മനപ്പൂർവമാണ് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. നേരത്തെ സമുദായത്തിൻ്റെ പേരിൽ വോട്ട് അഭ്യർഥിച്ചുവെന്ന് കാണിച്ച് തഹ്ലിയയ്ക്ക് നോട്ടീസ് ലഭിച്ചിരുന്നു.

തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു; ഫാത്തിമ തഹ്ലിയക്കെതിരെ പരാതി
തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
News Malayalam 24x7
newsmalayalam.com