പാരിതോഷികങ്ങൾ നൽകി വോട്ടർമാരെ സ്വാധീനിക്കൽ; ജാഗ്രതാ സമിതി രൂപീകരിച്ച് കോൺഗ്രസ്

പൊലീസിലെ ഒരു വിഭാഗവും ഇലക്ഷൻ കമ്മീഷനിലെ ഉദ്യോഗസ്ഥരും ബിജെപിയെ സഹായിക്കുന്നുവെന്ന് ടി.എൻ. പ്രതാപൻ ആരോപിച്ചു
പാരിതോഷികങ്ങൾ നൽകി വോട്ടർമാരെ സ്വാധീനിക്കൽ; ജാഗ്രതാ സമിതി രൂപീകരിച്ച് കോൺഗ്രസ്
Published on
Updated on

തൃശൂർ: പാരിതോഷികങ്ങൾ നൽകി വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രതാ സമിതി രൂപീകരിച്ച് കോൺഗ്രസ്. മണലൂർ നിയോജക മണ്ഡലത്തിൽ ബൂത്ത് തലം മുതൽ കമ്മിറ്റികൾ രൂപീകരിച്ചതായി യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ പറഞ്ഞു.

പാരിതോഷികങ്ങൾ നൽകി വോട്ടർമാരെ സ്വാധീനിക്കൽ; ജാഗ്രതാ സമിതി രൂപീകരിച്ച് കോൺഗ്രസ്
വിഎസിൻ്റെ മുന്‍ സ്റ്റാഫുകൾ ഏറ്റുമുട്ടുന്ന മണ്ഡലം; മലമ്പുഴ ഇത്തവണ ആര് നേടും?

പൊലീസിലെ ഒരു വിഭാഗവും ഇലക്ഷൻ കമ്മീഷനിലെ ഉദ്യോഗസ്ഥരും ബിജെപിയെ സഹായിക്കുന്നുവെന്ന് ആരോപിച്ച പ്രതാപൻ മണലൂർ മണ്ഡലത്തിലടക്കം കമ്മീഷന്റെയും പൊലീസിന്റെയും പ്രത്യേക നിരീക്ഷണവും മൈക്രോ സ്ക്വാഡുകളും വേണമെന്ന് ആവശ്യപ്പെട്ടു.

പാരിതോഷികങ്ങൾ നൽകി വോട്ടർമാരെ സ്വാധീനിക്കൽ; ജാഗ്രതാ സമിതി രൂപീകരിച്ച് കോൺഗ്രസ്
"ജമാഅത്തെ ഇസ്ലാമിയെ എൽഡിഎഫ് വർഗീയ ചാപ്പ കുത്തുന്നു"; ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പി.ജെ. കുര്യൻ

കഴിഞ്ഞ ദിവസം തൃശൂരിൽ കിറ്റ് വിവാദമുണ്ടാകുകയും ബിജെപി പ്രാദേശിക നേതാവായ രാധാകൃഷ്ണനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ സമിതി രൂപീകരിച്ചത്. മണലൂരിന് പുറമെ മറ്റ് മണ്ഡലങ്ങളിലും ജാഗ്രതാ സമിതി രൂപീകരിച്ച് മുന്നോട്ട് പോകാനാണ് കോൺഗ്രസിൻ്റെ തീരുമാനം.

News Malayalam 24x7
newsmalayalam.com