വി.ഡി. സതീശന് ആശ്വാസം; നാമനിർദേശ പത്രിക സ്വീകരിച്ചു

യഥാര്‍ഥ വരുമാനം കാണിച്ചില്ലെന്ന പരാതിയെ തുടർന്ന് വി.ഡി. സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവച്ചിരുന്നു
വി.ഡി. സതീശൻ
Published on
Updated on

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. യഥാര്‍ഥ വരുമാനം നാമനിർദേശ പത്രികയിൽ കാണിച്ചില്ലെന്ന പരാതിയെ തുടർന്ന് സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവച്ചിരുന്നു. വിജയ സാധ്യതയുള്ള പ്രമുഖ നേതാവ് തന്നെ മത്സരരംഗത്ത് നിന്ന് മാറി നിൽക്കേണ്ട സാഹചര്യം വരുമോ എന്ന ആശങ്കയിലായിരുന്നു കോൺഗ്രസ് ക്യാമ്പ്. എന്നാൽ വിശദീകരണം എഴുതി നൽകിയതോടെ പത്രിക സ്വീകരിച്ചു.

വി.ഡി. സതീശൻ
അഞ്ച് വര്‍ഷം കഴിഞ്ഞ് വീണ്ടും നേര്‍ക്കുനേര്‍; ജനങ്ങൾ ഇവരിൽ ആരെ തുണയ്ക്കും?

റിട്ടേണിംഗ് ഓഫീസർ പക്ഷപാതപരമായി തീരുമാനമെടുത്തു എന്ന് പരാതിക്കാരൻ അഡ്വ. അയൂബ് ഖാൻ ആരോപിച്ചു. ഫൈൻ അടച്ചതിൽ വെരിഫിക്കേഷൻ നടന്നിട്ടില്ല. നുണകൾ മാത്രം എഴുതിയ സത്യവാങ് മൂലമാണ് വി.ഡി. സതീശൻ നൽകിയത്. തെരഞ്ഞെടുപ്പിന് ശേഷം കോടതിയെ സമീപിക്കുമെന്നും അയൂബ് ഖാൻ ആരോപിച്ചു.

വി.ഡി. സതീശൻ
ആസ്തികള്‍ മറച്ചുവച്ചെന്ന ആരോപണം; രാജീവ് ചന്ദ്രശേഖറിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി എല്‍ഡിഎഫ്

എൽഡിഎഫും എൻഡിഎയും പരാതി നൽകിയിരുന്നു. വി.ഡി. സതീശൻ അഭിഭാഷകൻ എന്ന നിലയിലുള്ള വരുമാനം പത്രികയിൽ കാണിച്ചില്ല എന്നതടക്കം മൂന്ന് പരാതികളാണ് ഉയർന്നുവന്നത്. വി.ഡി. സതീശൻ്റെ വിശദീകരണം കൂടി കേട്ട ശേഷം സൂക്ഷ്മ പരിശോധന നടത്തുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.

News Malayalam 24x7
newsmalayalam.com