"ജനവികാരം കണ്ടില്ലെന്ന് നടിക്കുന്നത് തെറ്റ്"; യുഡിഎഫ് നേതൃത്വത്തിന് മുന്നറിയിപ്പുമായി സി.ആർ. മഹേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

പിണറായി വിജയൻ്റെ ചിത്രം വച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് മഹേഷിൻ്റെ മുന്നറിയിപ്പ്
CR Mahesh's Facebook post warns UDF leadership
യുഡിഎഫ് നേതൃത്വത്തിന് മുന്നറിയിപ്പുമായി സി.ആർ. മഹേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
Published on
Updated on

കൊല്ലം: യുഡിഎഫ് നേതൃത്വത്തിന് മുന്നറിയിപ്പുമായി സി.ആർ. മഹേഷ് എംഎൽഎ. പാർട്ടി നോക്കാതെ യുഡിഎഫിന് വോട്ട് ചെയ്തവരെ മറന്നുപോകരുതെന്ന് സി.ആർ. മഹേഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പിണറായി വിജയൻ്റെ ചിത്രം വച്ചുള്ള പോസ്റ്റിലാണ് കുറിപ്പിട്ടുള്ളത്.

ജനവികാരം കണ്ടില്ലെന്ന നടിക്കുന്നത് തെറ്റാണ്. അപ്രിയ സത്യങ്ങൾ പറയുമ്പോൾ നഷ്ടപ്പെടുന്നതിനെ കുറിച്ച് ദുഃഖമില്ല. 50,000- 80,000 ത്തിനും വോട്ടുകൾക്ക് ജയിച്ച യു ഡി എഫ് മണ്ഡലങ്ങളിലും ഇനി അത്ഭുതങ്ങൾ സംഭവിക്കാമെന്നും കുറിപ്പിലുണ്ട്.

CR Mahesh's Facebook post warns UDF leadership
കസേര ആർക്ക്? മൂന്നും കൽപ്പിച്ച് ഡൽഹിയിലേക്ക്; ആൻ്റണിയുടേയും സുധീരൻ്റെയും പിന്തുണ വി.ഡിക്ക്

ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയൻ കുറച്ചെങ്കിലും ധർമ്മസങ്കടത്തിലാണെങ്കിലും തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎന് പോലും അടിപതറാമെങ്കിലും ജനാധിപത്യത്തിൻ്റെ ഉൾക്കരുത്ത് കാണാതിരുന്നു കൂടായെന്നാണ് സി.ആർ മഹേഷ് പറയുന്നത്.

സി.ആർ. മഹേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയൻ കുറച്ചെങ്കിലും ധർമ്മസങ്കടത്തിൽ ആയെങ്കിൽ, തളിപ്പറമ്പിലും, പയ്യന്നൂരിലും സിപിഎം നു പോലും അടിപതറാമെങ്കിൽ ജനാധിപത്യത്തിന്റെ ഉൾക്കരുത്ത് കാണാതിരുന്നുകൂടാ.ഇത് സിപിഎം ന് മാത്രമല്ല ബാധകം 50,000 തിനും ,80,000 വും വോട്ടുകൾക്ക് ജയിച്ച യുഡിഎഫ് മണ്ഡലങ്ങളിലും ഇനി അത്ഭുതങ്ങൾ സംഭവിക്കാം അതാണ് ചരിത്രവും കാലവും. പല്ല് കുത്തി മണപ്പിക്കുന്നതിനേയും സുഗന്ധമായി കാണുന്നവർ. നാറുന്നതും, മണക്കുന്നതും അറിയാത്തവർ.

CR Mahesh's Facebook post warns UDF leadership
UTOPIA | ഹൈക്കമാന്‍ഡ് 'ത്രീ സ്റ്റേറ്റ് ഫോര്‍മുല' പരിഗണിക്കണം; മൂന്നു പേരും മുഖ്യമന്ത്രി ആകട്ടെ !

ജനവികാരം കണ്ടില്ലെന്ന് നടിക്കുന്നവർ. എല്ലാം ഇവിടംകൊണ്ട് തീർന്നു എന്ന് ധരിക്കുന്നുണ്ടെങ്കിൽ തെറ്റാണ്.അല്പം എങ്കിലും ഇന്ത്യയിൽ അവശേഷിക്കുന്നത് പോലും നഷ്ടപ്പെടും. ഇത് പക്ഷം പറച്ചിലായി കാണേണ്ട. വിശക്കുന്നവന്റെ, വിയർക്കുന്നവൻ്റെ, പണിയെടുക്കുന്നവൻ്റെ,ഈ മഹാ പ്രസ്ഥാനത്തെ സ്നേഹിക്കുന്നവന്റെ ജനാധിപത്യത്തിൽ മാറിയും,മറിഞ്ഞും പാർട്ടി നോക്കാതെ വോട്ട് ചെയ്യുന്ന നിഷ്പക്ഷ മതികളായ ജനങ്ങളുടെ ഹൃദയ വികാരം പങ്കുവെച്ചു എന്ന് മാത്രം.

അപ്രിയ സത്യങ്ങൾ പറയേണ്ടി വരുന്ന സാഹചര്യത്തിൽ നഷ്ടപ്പെടുന്നതിനെ ഓർത്ത് ദുഃഖമില്ല. നേടിയതെന്ന് നാം സ്വയം കരുതുന്നതൊന്നും നാം കൊണ്ടുവന്നതല്ലല്ലോ, നാം ഒറ്റയ്ക്ക് നേടിയതും അല്ലല്ലോ.

#PinarayiVijayan #UDFforKerala

News Malayalam 24x7
newsmalayalam.com