തിരുവനന്തപുരം: വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിടെ നാടകീയ സംഭവങ്ങൾ. കൺവെൻഷൻ ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി എസ്. ജയശങ്കർ സ്ഥാനാർഥിയുടെ പേര് പറയാത്തതോടെ, ശ്രീലേഖ പിണങ്ങി ഓഡിറ്റോറിയത്തിന് പുറത്തേക്കിറങ്ങി. വേദിയിൽ പ്രസംഗിക്കുന്നതിനിടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ശ്രീലേഖ എഴുന്നേറ്റ് പോയെന്ന് അറിഞ്ഞത്.
ബിജെപി പ്രവർത്തകർ ഏറെനേരം സംസാരിച്ച് അനുനയിപ്പിച്ചാണ് ശ്രീലേഖയെ തിരികെ വേദിയിൽ എത്തിച്ചത്. ശ്രീലേഖ സ്വന്തം പ്രചാരണ വേദിയിൽ നിന്ന് ഇറങ്ങിപ്പോയതിൻ്റെ ദൃശ്യം ന്യൂസ് മലയാളത്തിന് ലഭിച്ചു.