"സൈബർ ആക്രമണത്തിന് പിന്നിൽ ഇടതുപക്ഷം"; ഗുരുതര ആരോപണവുമായി ഫാത്തിമ തഹ്‌ലിയ

വർഗീയ അജണ്ടയുടെ ഭാഗമായ അനൗൺസ്‌മെൻ്റിന് പിന്നിൽ കാഫിർ സ്ക്രീൻഷോട്ടുമായി വന്നവരാണെന്ന് ഫാത്തിമ തെഹ്‌ലിയ ആരോപിച്ചു.
Fathima Thahiliya
Published on
Updated on

കോഴിക്കോട്: പേരാമ്പ്രയിൽ അനൗൺസ്‌മെൻ്റ് വിവാദത്തിൽ ഗുരുതര ആരോപണവുമായി യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയ. വർഗീയ അജണ്ടയുടെ ഭാഗമായ അനൗൺസ്‌മെൻ്റിന് പിന്നിൽ കാഫിർ സ്ക്രീൻഷോട്ടുമായി വന്നവരാണെന്ന് ഫാത്തിമ തഹ്‌ലിയ ആരോപിച്ചു.

തനിക്കും കുടുംബത്തിനുമെതിരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നതെന്നും, പോസ്റ്റുകൾക്ക് താഴെ നീചമായ കമൻ്റുകളാണ് വരുന്നതെന്നും, സൈബർ ആക്രമണത്തിന് നേതൃത്വം നൽകുന്നത് ഇടതുപക്ഷമാണെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു.

Fathima Thahiliya
പേരാമ്പ്രയിൽ നിർണായക പോരാട്ടം; ഇടതുകോട്ടയിൽ വിള്ളൽ വീഴുമോ?

സൈബർ ആക്രമണത്തിൽ പല തവണ കേസ് കൊടുത്തിട്ടുണ്ട്. എന്നാൽ അതിലൊന്നും നടപടി ഇല്ലാതെ ഒരു സൈഡിൽ കെട്ടി കിടക്കുകയാണ്. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് മുതൽ വീണ്ടും ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾ വീണ്ടും ആരംഭിക്കുകയാണ് ഉണ്ടായതെന്നും ഫാത്തിമ തഹ്‌ലിയ വ്യക്തമാക്കി.

Fathima Thahiliya
പൂട്ടിപ്പോയ അക്കൗണ്ട് തുറക്കുമോ? കേരളത്തിൽ പ്രചാരണം ശക്തമാക്കി എൻഡിഎ

കഴിഞ്ഞ ദിവസം, എൽഡിഎഫ് പ്രചാരണത്തിനിടെ നടത്തിയ അനൗൺസ്‌മെൻ്റാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. പിന്നാലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്‌തിരുന്നു.

ഫാത്തിമ തഹ്‌ലിയക്കെതിരെ മതസ്പർധ വളർത്തുന്നരീതിയിൽ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് ജില്ലാ ചെയർമാൻ ബാലനാരായണൻ ആണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എൽഡിഎഫ് പ്രചാരണവാഹനത്തിൻ്റെ അനൗൺസ്‌മെൻ്റിൻ്റെ വീഡിയോസഹിതമാണ് പരാതി നൽകിയിരിക്കുന്നത്.

Fathima Thahiliya
അഞ്ച് വര്‍ഷം കഴിഞ്ഞ് വീണ്ടും നേര്‍ക്കുനേര്‍; ജനങ്ങൾ ഇവരിൽ ആരെ തുണയ്ക്കും?

ലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെൻ്റാണ് എൽഡിഎഫ് പ്രചാരണ വാഹനത്തിലുണ്ടായിരുന്നത്. നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്നാണ് ലീഗ് പ്രചാരണം നടത്തുന്നതെന്നും ഇത് മതഏകീകരണത്തിൻ്റെ ചിഹ്നം വിളിയാണെന്നും മതവർഗീയതയുടെ തന്ത്രമാണ് ലീഗ് പയറ്റുന്നതെന്നുമായിരുന്നു അനൗൺസ്‌മെൻ്റ്. ലീഗിൻ്റെ മതരാഷ്ട്രീയ ധ്രുവീകരണത്തെ ചെറുത്തുതോൽപ്പിക്കണമെന്നും അനൗൺസ്‌മെൻ്റിൽ പറഞ്ഞിരുന്നു. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പരാതി നൽകിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com